26.11.09

അരുണ കിരണം (EID-PHOTO POST)

Sayed bin sabith Mosque. Fariq bin Nasser. Doha .Qatar.

താന്‍ നെഞ്ചൊട് ചേര്‍ത്തതെല്ലാം ദൈവീക മാര്‍ഗ്ഗത്തില്‍ ബലിയറുത്ത ഇബ്റാഹീമിന്റെ ഉജ്ജ്വല സ്മരണകളുയര്‍ത്തികൊണ്ട് ഒരു ബലിപെരുന്നാള്‍ കൂടി നമ്മില്‍ സമാഗതമായിരിക്കുന്നു.
ഒരു പുരുഷായസ്സ് മുഴുവന്‍ സ്വയം സമര്‍പ്പിതനായി, ഋജു മനസ്ക്കനായി ഏകദൈവ സന്ദേശവും പേറി ഭൂഖണ്ഡങ്ങള്‍‍ താണ്ടിയ ആ സാത്വികന്റെ
ത്യാഗത്തിന്റെ ഓര്‍മ്മ പെരുന്നാള്‍......
എല്ലാ മലയാളികള്‍ക്കും മനസ്സുനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.

18.10.09

ആള്‍ക്കൂട്ടത്തില്‍ തനിയെ...(photo)

Photobucket

"വാനലോകത്തുള്ളവരും,ഭൂമിയിലുള്ളവരും ചിറകുവിടര്‍ത്തി പറക്കുന്ന പറവകളുമെല്ലാം അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നത് നിങ്ങള്‍ കാണുന്നില്ലയോ? ഓരോന്നിനും അതിന്റേതായ പ്രാര്‍ത്ഥനാരീതികളും, കീര്‍ത്തനങ്ങളും അറിവുണ്ട്. ഇവയൊക്കെയും ചെയ്യുന്നത് അല്ലാഹു ഏറ്റം അറിയുന്നുണ്ട്. ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു എല്ലാവരും തിരിച്ചെത്തേണ്ടത്." വിശുദ്ധ ഖുര്‍-ആന്‍.24(41)


ഖത്തറിലെ ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ പരിസരത്ത്‌ വെച്ചാണ് ഈ ഏകാകിയെ കണ്ണില്‍ പെട്ടത്. സാധാരണ നാട്ടിലെ കാക്കകളെ പോലെ ഖത്തറില്‍ എവിടെ നോക്കിയാലും കൂട്ടമായി പറന്ന് നടക്കുന്ന ഇവരെ ഒരിക്കല്‍ പോലും ഒന്ന് ക്ലിക്കണമെന്ന് തോന്നിയിട്ടില്ല. കൂട്ടുകാര്‍ പുല്‍തകിടിയില്‍ കലപില കൂട്ടുമ്പോഴും ഒറ്റക്ക് മാറിയിരിക്കുന്ന ഇയാളെ കണ്ടുമുട്ടിയപ്പോള്‍ കേമറ കൈയ്യിലുണ്ടായത് വളരെ യാതൃശ്ചികമായാണ് . പൂക്കളുടെ കൂടെയിരുന്നപ്പോള്‍ ഇവ്ന്റെ ഗ്ലാമര്‍ ഇത്തിരി കൂടിയോ എന്നൊരു സംശയം. പിന്നെ ഒട്ടും അമാന്തിച്ചില്ല.
ഏകാകിയുടെ കൂട്ടുകാരുടെ അഭ്യാസങ്ങള്‍ താഴെ


Photobucket
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ക്രാപ്പ്‌ പരുവത്തിലായ ഒരു NIKON 200mm .f4. Als‌‌-ലെന്‍സ്‌ ചുളുവിലക്ക് സംഘടിപ്പിച്ചിരുന്നു. FULL MANUAL MODE-ല്‍ മാത്രം കണ്ണിന് കാഴ്ച്ചശക്തിയുള്ള ആ മൂപ്പിലാന്റെ മര്‍ക്കട മുഷ്ട്ടിക്കു മുന്നില്‍ അടവുകള്‍ മുഴുവന്‍ പയറ്റിത്തീര്‍ന്നപ്പോള്‍ നമസ്തേ പറഞ്ഞ്, പിടിപ്പിച്ചവന്ന് തന്നെ തിരിച്ച് കൊടുക്കാന്‍ വേണ്ടിയാണ് വാഹനത്തില്‍ കരുതിയത്. എന്തായാലും ഒരു കാര്യം മനസ്സിലായി, ആശാന്റെ കൃഷ്ണമണിയൊക്കെ ഒന്ന് നേരെയാക്കി(Aperture), മുണ്ടൊക്കെ നേരാംവണ്ണം മുറുക്കി(shutter), വിറക്കുന്ന കൈക്കൊരു താങ്ങൊക്കെ കൊടുത്താല്‍(Mount)...പഴയ പ്രതാപത്തിലെത്താന്‍ ആശാന് ഇപ്പഴും കഴിയും.
കിട്ടിയതില്‍ ചിലത് പങ്കുവെക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി തിരിച്ചുകൊടുക്കുന്ന പരിപാടിക്ക് തത്ക്കാലം 'സുല്ലി'ട്ടിരിക്കുകയാണ് .
എന്നെ കൊണ്ട് ഈ 'കിളവന്‍സ്' ..ക്ഷാ..ഇങ്കാ..ഇങ്ങാ..വരപ്പിക്കുമോന്നൊരു പേടിയില്ലാതില്ല.

19.9.09

പെരുന്നാള്‍ പ്രഭാതം

Photobucket

എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്
----------------------------------------------------------

മക്കയിലെ പരിശുദ്ധ ദേവാലയമായ മസ്ജിദുല്‍-ഹറാമിന് മുന്നില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഒരു അറേബ്യന്‍ സ്ത്രീ.
കഴിഞ്ഞ സന്ദര്‍ശന വേളയില്‍ പ്രഭാത നമസ്ക്കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ കണ്ട കാഴ്ച്ച.

28.5.09

യാത്രാമൊഴി

Photobucket

ഒരു പകല്‍ കൂടി എരിഞ്ഞടങ്ങന്നു.. ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ നിന്ന് ഒരു താളുകൂടി മറിക്കപ്പെടുന്നു. അനിവാര്യമായ ആ വിടപറയലിലേക്ക്
നാം ഒരു ദിനം കൂടെ അടുപ്പിക്കപ്പെട്ടിരിക്കുന്നു.
പിന്തിരിഞ്ഞു നോക്കാതെയുള്ള അലക്ഷ്യമായ ഈ ചാക്രികചര്‍വണങ്ങളില്‍ നിന്നും ഈയുള്ളവന് ഒരു തിരിഞ്ഞു നടപ്പ് അനിവാര്യമായിരിക്കുന്നു. സമ്പത്തും സന്താനങ്ങളും പരീക്ഷണമായി നല്‍കിയ നാഥന്റെ നേര്‍വഴിയില്‍ ഒരു ചെറിയ യാത്ര.. നന്ദി.. സ്നേഹംകോണ്ട് വീര്‍പ്പ് മുട്ടിച്ചവര്‍ക്ക്.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പ്രോല്‍സാഹനം നല്‍കിയവര്‍ക്ക്
പറയാന്‍ വന്നത് പറയാതെ പോയവര്‍ക്ക്....
നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടായിരിക്കുമെന്ന വിശ്വാസത്തോടെ.....

16.5.09

ഓര്‍മ്മകള്‍ മരിക്കുമോ..?

Photobucket
LOCATION:ANDATHODE. TAKEN WHEN VISITED THERE ON LAST AUGUST WITH MY FRIEND ABBAS.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ച്ച്ന്റെ കൈപ്പിടിച്ച് ഈ കടല്‍കാണാന്‍ വന്ന്, തിരമാലകള്‍ ആര്‍ത്തിരമ്പിവരുന്നത് കണ്ട് പേടിച്ച് നിലവിളിച്ച ഒരാള്‍..
പിന്നീട് ഈ നാടും,കടല്‍തീരവും
അതിന്റെ ഒര്‍മകളും ഒരപൂര്‍വ്വ നിധിപോലെ നെഞ്ചിലേറ്റി ഓമനിക്കുന്ന ഒരാള്‍...
നമുക്കിടയില്‍ തന്നെയുള്ള ഒരു ബ്ലോഗ്ഗര്‍-സ്നേഹിത...
സവിനയം ഈ പോസ്റ്റ് ഞാന്‍ അവര്‍ക്ക് സമര്‍പ്പിക്കുന്നു..
അവരുടെ നല്ല ഓര്‍മ്മകള്‍ക്ക് ഇത് മിഴിവേകുമെന്ന വിശ്വാസത്തോടെ...

11.5.09

നാല്‍വര്‍ സംഘം (ഫോട്ടോ-പോസ്റ്റ് )Photobucket


കഴിഞ്ഞ ജൂലൈ മാസത്തിലെ ‍മഴ തിമിര്‍ത്തു പെയ്ത ഒരു കര്‍ക്കിടക ദിനത്തില്‍, മഴ ഒഴിഞ്ഞ അപൂര്‍വമായ ഒരു ഇടവേളയില്‍, പൊന്നാനി ചാവക്കാട് റോഡിലെ പുതുപൊന്നാനി പാലത്തിന് ചുവടെയാണ്, നിശ്ചലമായ പുഴയുടെ മാറില്‍ ഒരവധി ദിവസത്തിന്റെ ആലസ്യത്തില്‍ സ്വച്ഛന്ദം വിശ്രമിക്കുന്ന ഈ നാല്‍വര്‍ സംഘത്തെ ഞാന്‍ കണ്ടുമുട്ടിയത്. പൊന്നാനി എം .ഇ .എസ് കോളേജില്‍ പഠി ക്കുന്ന കാലം തൊട്ടേ ഈ പുഴമേലെയുള്ള യാത്രകള്‍ എന്റെ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിര്‍മ പകര്‍ന്ന് നല്‍കിയിരുന്നു.ഒരു ഭാഗത്ത് പുഴ ദൂരെ കടലില്‍ ലയിക്കുന്ന അഴിമുഖക്കാഴ്ച എത്ര കണ്ടാലും മതിവരാത്തത്ര മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു. മറുഭാഗത്ത് ഇതില്‍നിന്നും വിത്യസ്തമായി, പുഴയെ പുല്‍കാനുള്ള വിഫലശ്രമത്തില്‍ വെള്ളത്തിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന കേരവൃക്ഷങ്ങളും പൃകൃതിയും ചേര്‍ന്ന് മനോഹരമായ ഒരു കാന്‍വാസ് തീര്‍ത്തിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ഈ പുഴയിലൂടെ കൂട്ടുകാരോടൊത്തുള്ള ഒരു തോണിയാത്ര എന്റെ"നടക്കാത്ത ആഗ്രഹങ്ങളുടെ ലിസ്റ്റില്‍"എന്നും സജീവമായിതന്നെയുണ്ടായിരുന്നു . കഴിഞ്ഞ അവധിക്ക് വളരെ യാദൃച്ഛികമായി അത് വഴി കടന്ന് പോകാന്‍ അവസരം കിട്ടിയപ്പോള്‍ കേമറ കൈയ്യിലുണ്ടായിട്ടും കള്ളകര്‍ക്കിടകം അതിന് ഇടംകോലിട്ടു. നട്ടുച്ച നേരമായിരുന്നെങ്കിലും വെളിച്ചം വളരെ കുറവ്, സൂര്യനാശാനെ മഷിയിട്ട് തിരഞ്ഞാലും കാണാന്‍ കഴിയില്ല.കയ്യിലുള്ള കോപ്പാണങ്കില്‍ 'പ്രകാശ-ദാഹിയായ' കിറ്റ് ലെന്‍സും. ആകെ ഒത്ത് കിട്ടിയത് ഈ നാല്‍വര്‍ സംഘത്തിന്റെ വിശ്രമവേള. കിട്ടിയത് മിച്ചം! ഇന്‍ഷാ അള്ളാ ! അവധിക്കാലം ഇനിയുമുണ്ടാകുമല്ലോ ആയുസ്സുണ്ടെങ്കില്‍ പുഴ അവിടെ തന്നെയുണ്ടാകുമെന്നും, അന്ന് വെളിച്ചത്തെ പുല്ലുവില കല്പ്പിക്കുന്ന സ്വപ്ന-ലെന്‍സുകളിലൊന്ന് സ്വന്തമായിട്ടുണ്ടാവുമെന്നും ന്യായമായും പ്രതീക്ഷിച്ചുകൊണ്ട്, കിട്ടിയത് പോസ്റ്റുന്നു...


5.5.09

കൊച്ചു കള്ളാ !

Photobucket
കൊച്ചു കള്ളാ ! ചെമ്പരത്തിപൂവ് എവിടെ വെക്കണമെന്ന് ക്രിത്യായിട്ട് അറിയാല്ലേ?...


ഇത് ഹാഷിര്‍ & ഹാതിം.
കണക്ക് പ്രകാരം എന്റെ നാല് കൊളന്തകളില്‍ രണ്ടും മൂന്നും ക്രമ നമ്പര്‍ ലഭിച്ചവര്‍.
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പറമ്പില്‍ നടന്ന് കളിക്കുന്നതിനിടയില്‍ എടുത്തത്.
കുറെയായി എന്തെങ്കിലും പോസ്റ്റിയിട്ട്. 'ഗ്രാമീണം പൂട്ടിയോ' എന്ന് ചിലരെല്ലാം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജോലികഴിഞ്ഞ് വീട്ടിലെത്തിയാല്‍ വല്ലതിനും സമയം കിട്ടേണ്ടേ ?
ഉള്ള സമയം എവ്ന്മാരെ മെരുക്കാന്‍ തന്നെ തികയില്ലാ. ശ്രീമതിയില്‍ നിന്നും വല്ലതും 'ഞണ്ണാന്‍' കിട്ടണമെങ്കില്‍ ലവന്മാരെ ഞാന്‍ ഒതുക്കണം. അല്ലെങ്കില്‍ അവള്‍ക്ക് അടുക്കളയിലും രക്ഷയില്ല.
കഴിഞ്ഞില്ല ഇനി നാലാമനൊരുവനുണ്ട് പേര് ഹംദാന്‍
അവനും ഒട്ടും മോശമില്ല! പ്രായം അഞ്ച് മാസമായിട്ടൊള്ളുവെങ്കിലും അവനെ കൊണ്ട് പറ്റുന്നപോലെയൊക്കെ അവന്നും സഹായിക്കുന്നുണ്ട്. തൊട്ടിലില്‍ കമിഴ്ന്ന് കിടന്ന് തല മാത്രം പുറത്തേക്കിടുക,കട്ടിലില്‍ നിന്ന് ഉരുണ്ട് താഴേക്ക് ചാടുക തുടങ്ങി എടുത്തു നടക്കുന്നവരെ മൂത്രാഭിഷേകം ചെയ്യുക വരെ ഇവന്റെ സ്ഥിരം കലാപരിപാടികളാണ്.
ഇപ്പോളെന്തായാലും കെട്ട്യോളും കുട്ട്യേളും അനിയത്തിയുടെ കല്യാണത്തിന് ഒരു മാസത്തെ അവധിക്ക് നാട്ടിലാണ്.
അതാണ് വീണ്ടും ഒരു പോസ്റ്റുമായി ഇറങ്ങിത്തിരിച്ചത്.ഉദ്ദേശിച്ച ചിത്രം ഇതല്ലെങ്കിലും ഇത് കണ്ടപ്പോള്‍
ഇങ്ങിനെ ഒരാശയം തോന്നിയതാണ്. വീണ്ടും കാണാം

ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters