
LOCATION: LAKE-VIEW PARK. DOHA
ഏകനായിട്ടായിരുന്നു മനുഷ്യാ ഈ ഭൂമിയില്‍ നീ പിറന്നു വീണത്.നിനക്ക് ചുറ്റും ഇവിടെയുണ്ടായിരുന്നവരെയൊക്കെയും വിട്ടകന്ന് ഒരുനാള്‍ ഏകനായി തന്നെ നീ ഇവിടം വിട്ട് പോകേണ്ടതുണ്ട്. നാളെ വിചാരണാ വേളയില്‍ ഏകനായി തന്നെ നിന്നെ ഉയര്ത്തെഴുനേല്പ്പിക്കുന്നതാണ്. നിന്റെ കര്‍മ്മങ്ങളുടെ കണക്കുപുസ്തകം കയ്യില്‍ നല്‍കപ്പെടുന്നതിന് മുന്‍പെ നീ നിന്നെ സ്വയം വിചാരണ ചെയ്യുക.
സ്വയം അറിയുക ! സ്രഷ്ട്ടാവിനെ അറിയുക !
[അന്ത്യദിനത്തില്‍ ധിക്കാരികളോടായി അല്ലാഹു പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു-]
"ഇന്നു നിങ്ങള്‍ നമ്മുടെ മുമ്പില്‍ ഒറ്റപ്പെട്ടവരായിത്തന്നെ ഹാജരായിരിക്കുന്നു; ആദ്യവട്ടം നാം നിങ്ങളെ ഒറ്റയായി സൃഷ്ടിച്ചതുപോലെ.
ഭൂമിയില്‍ നാം നിങ്ങള്‍ക്കു നല്കിയിട്ടുണ്ടായിരുന്നതൊക്കെയും പുറകിലുപേക്ഷിച്ചിട്ടു നിങ്ങള്‍ പോന്നു. നിങ്ങള്‍ക്കു ഗുണം ചെയ്യുന്നതില്‍ പങ്കുള്ളവരെന്നു ജല്‍പിച്ചുകൊണ്ടിരുന്ന ശിപാര്‍ശകരെയൊന്നും ഇപ്പോള്‍ നാം നിങ്ങളോടൊപ്പം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള സകല ബന്ധങ്ങളും അറ്റുപോയിരിക്കുന്നു. അവരൊക്കെയും നിങ്ങളില്‍നിന്നു വഴിമാറിപ്പോവുകയും ചെയ്തിരിക്കുന്നു".
വി.ഖുര്‍ആന്‍.(6:94)



