14.4.08

അറേബ്യന്‍ കണിക്കൊന്ന..

arabian konna

കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുത്സവമായ വിഷു ഇത്തവണ കടന്നു വരുന്നത് വേനല്‍ മഴയില്‍ കുതിര്‍ന്ന കര്‍ഷകന്റെ സ്വപ്നങ്ങളും, കണ്ണീരുമായാണ്. വിളെവെടുപ്പുകാലത്ത് തിമിര്‍ത്തു പെയ്ത മഴയില്‍ പൊഴിഞ്ഞത് അവന്റെ ദീര്‍ഘനാളത്തെ വിയര്‍പ്പും, സമ്പാദ്യവുമാണ്. പ്രക്രതിയുടെ നേര്‍ക്കുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളുടെ അനന്തര ഫലമാണ് ഈ കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

“മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്ത് കൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ച് തന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്ക് മടങ്ങിയെങ്കിലോ?“ വിശുദ്ധ ഖുര്‍-ആന്‍(30:41)

ഖത്തറിലെ എന്റെ താമസ സ്ഥലത്തിന്നടുത്തായി കുറച്ചു ദിവസമായി ഈ സുന്ദരി പൂത്തുലഞ്ഞു നില്‍ക്കുന്നു. കണിക്കൊന്നയെ ഓര്‍മ്മിപ്പിക്കുന്ന ഈ പൂക്കള്‍ യുഎഇക്കാര്‍ വിഷുക്കണിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ന് മനോരമ ന്യൂസില്‍ കണ്ടു.
ഒറിജിനല്‍ കിട്ടാതായാല്‍ പിന്നെ ഡ്യൂപ്പ് തന്നെ ശരണം!
കേരളത്തിലെ കൊന്നപ്പൂക്കളൊക്കെ വേനല്‍ മഴയില്‍ കൊഴിഞ്ഞ് പോയ്ക്കാണും ?
(ഫോട്ടോയില്‍ പൂക്കളോടൊപ്പം ‘കേറിയിരിക്കുന്നത്‘ ‘ഹാതിം‘ എന്റെ മൂന്നാമത്തവന്‍)

13 comments:

 1. പൂക്കളൊന്നും അങ്ങനെ കൊഴിഞ്ഞുപോയതായി കാണുന്നില്ല...

  വിഷു ആശംസകള്‍...

  ReplyDelete
 2. ഒരു കണിക്കൊന്നയും കൊഴിഞ്ഞു പോയിട്ടില്ല, ഇവിടെയൊക്കെ റോഡിന്റെ രണ്ടു വശത്തും വരെ കിലോമീറ്ററുകളോളം കണിക്കൊന്നയുടെ ഘോഷയാത്രയാണ്. സംശയമുണ്ടേല്‍ എന്റെ അനന്തപുരി ബ്ലോഗ് ഒന്നു വന്നു നോക്കിക്കോളു...:)

  പിന്നെ വിഷു ആശംസകള്‍.. താമസിച്ചു പോയി..:)

  ReplyDelete
 3. മൂര്‍ത്തി താങ്കളുടെ ബ്ലോഗ്ഗ് കണ്ടു.വളരെ നന്നായിട്ടുണ്ട്.

  യാരിദ് തങ്കളുടെ ഒറിജ്ജിനല്‍ കോന്നപ്പുക്കളും കണ്ടു.
  ഗള്‍ഫുകാര്‍ കാണുന്നത് സുപ്പര്‍മാര്‍ക്കറ്റ് വഴി വരുന്ന കോന്നപ്പുക്കളല്ലേ?
  അത് തന്നെ കിട്ടാനില്ലത്രെ.
  അത് കേട്ട് പറഞ്ഞുപോയതാണ് മാപ്പ്.
  രണ്ട് പേരുടേയും ബ്ലൊഗ്ഗില്‍ കമന്റിയിട്ടുണ്ട്.

  ReplyDelete
 4. ഇവിടെ ഇങ്ങു യു.കെയിലുമുണ്ട് കണിക്കൊന്നയ്ക്ക് സാമ്യമുള്ള ഒരു മരം. പൂക്കുന്നത് ഏപ്രില്‍ മാസത്തില്‍. കണിക്കൊന്നപൂക്കള്‍ പോലെ ദീര്‍ഘായുസ്സില്ല. ഇവിടെയും ആളുകള്‍ കണിക്കൊന്നപ്പൂക്കള്‍ക്ക് പകരം അവ ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്

  ReplyDelete
 5. മേല്‍ റിപ്ലൈയില്‍ ‘കണിക്കൊന്നപ്പൂക്കള്‍ക്കെന്ന പോലെ’ എന്നാണുദ്ദേശിച്ചത്. വിഷുക്കാലത്തോടടുത്ത് മാത്രം പൂക്കുന്നതാണല്ലോ കണിക്കൊന്ന. ഒരിക്കല്‍ പൂത്ത് കൊഴിഞ്ഞാല്‍ പിന്നെ പൂക്കള്‍ കാണാന്‍ അടുത്ത വിഷുക്കാലം വരെ കാത്തിരിക്കണ്ടെ

  ReplyDelete
 6. ഇതൊരു പുതിയ അറിവായിരുന്നു, യു.എ.ഇയിലും ഇതുണ്ടോ ആവോ?

  ReplyDelete
 7. നന്ദി ലക്ഷ്മി, യുകെയിലുള്ള ആ പൂക്കളുടെ ഫോട്ടോ ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യുമല്ലോ?
  ലക്ഷ്മിയുടെ ബ്ലോഗിലേക്ക് ലിങ്ക് കിട്ടുന്നില്ല.
  profile എഡിറ്റ് ചെയ്ത് ‘പബ്ലിക്ക്‘എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യതാലെ,ലക്ഷ്മി കമന്റ് പോസ്റ്റ് ചെയ്തതില്‍ നിന്നും മറ്റുള്ളവര്‍ക്ക് profile കാണാനും,
  അത് വഴി ബ്ലോഗിലെത്താനും കഴിയുകയുള്ളൂ.

  സുല്‍ത്താന്‍,
  യുഎയിലും ഉണ്ട്.
  ഞാന്‍ ബ്ലോഗ്ഗില്‍ എഴുതിയിട്ടുണ്ട്.
  താങ്കളുടെ ബ്ലോഗുകള്‍ എല്ലാം കണ്ടു.
  ആനമയിലൊട്ടകം നല്ലൊരു ആശയം തന്നെ.

  ReplyDelete
 8. 'അസ്തമയ'ത്തിലേക്ക് എത്തി നല്ല വാക്കുകള്‍ തന്നതിന്‍ നന്ദി.
  ചിത്രങള്‍ കണ്ടു.എല്ലാം ഒന്നിനൊന്ന് മെച്ചമായിരിക്കുന്നു.ചിത്രങള്‍ ക്കെല്ലാം സവിശെഷമായ ഒരു നിറക്കൂട്ടുണ്ട്.വീണ്ടും വരാം ഈ ചിത്ര ബ്ളോഗിലേക്ക്.

  ReplyDelete
 9. Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the GPS, I hope you enjoy. The address is http://gps-brasil.blogspot.com. A hug.

  ReplyDelete
 10. dear shakeer,
  i had heard and read about thesekanikonna similar flowers of u.a.e.thanks for sharing these beautiful flowers.hathim's smile is so attractive!what an innocent kid![unlike the father!]-hey,joking,yaar!
  i just can't understand,why all the lovely flowers bloom in your neighbourhood!
  try to get a branch when you come down!oru maram,oru varam.
  sasneham,
  anu

  ReplyDelete
 11. Dr tkm17/3/10

  It is called Prickly thorn/ Jerusalem thorn/ Jelly bean tree/ Mexican poloverdee
  Botanical name is Parkinsonia aculeata
  Family Fabaceae
  Yellow fragrant flowers. Now started blooming.

  ReplyDelete
 12. Dr tkm17/3/10

  It is called Jerusalem thorn/prichly thorn/ Jelly
  bean tree.
  Botanical name : Parkinsonia aculeata
  Family Fabaceae
  Yellow frafrent floweers. leaf is pecculiar

  ReplyDelete
 13. Mabrook for your investigations and thanks alot for the info..
  So the new project is 'flowers of Qatar', after mosques and birds...
  All the best..

  ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters