5.5.09

കൊച്ചു കള്ളാ !

Photobucket
കൊച്ചു കള്ളാ ! ചെമ്പരത്തിപൂവ് എവിടെ വെക്കണമെന്ന് ക്രിത്യായിട്ട് അറിയാല്ലേ?...


ഇത് ഹാഷിര്‍ & ഹാതിം.
കണക്ക് പ്രകാരം എന്റെ നാല് കൊളന്തകളില്‍ രണ്ടും മൂന്നും ക്രമ നമ്പര്‍ ലഭിച്ചവര്‍.
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പറമ്പില്‍ നടന്ന് കളിക്കുന്നതിനിടയില്‍ എടുത്തത്.
കുറെയായി എന്തെങ്കിലും പോസ്റ്റിയിട്ട്. 'ഗ്രാമീണം പൂട്ടിയോ' എന്ന് ചിലരെല്ലാം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജോലികഴിഞ്ഞ് വീട്ടിലെത്തിയാല്‍ വല്ലതിനും സമയം കിട്ടേണ്ടേ ?
ഉള്ള സമയം എവ്ന്മാരെ മെരുക്കാന്‍ തന്നെ തികയില്ലാ. ശ്രീമതിയില്‍ നിന്നും വല്ലതും 'ഞണ്ണാന്‍' കിട്ടണമെങ്കില്‍ ലവന്മാരെ ഞാന്‍ ഒതുക്കണം. അല്ലെങ്കില്‍ അവള്‍ക്ക് അടുക്കളയിലും രക്ഷയില്ല.
കഴിഞ്ഞില്ല ഇനി നാലാമനൊരുവനുണ്ട് പേര് ഹംദാന്‍
അവനും ഒട്ടും മോശമില്ല! പ്രായം അഞ്ച് മാസമായിട്ടൊള്ളുവെങ്കിലും അവനെ കൊണ്ട് പറ്റുന്നപോലെയൊക്കെ അവന്നും സഹായിക്കുന്നുണ്ട്. തൊട്ടിലില്‍ കമിഴ്ന്ന് കിടന്ന് തല മാത്രം പുറത്തേക്കിടുക,കട്ടിലില്‍ നിന്ന് ഉരുണ്ട് താഴേക്ക് ചാടുക തുടങ്ങി എടുത്തു നടക്കുന്നവരെ മൂത്രാഭിഷേകം ചെയ്യുക വരെ ഇവന്റെ സ്ഥിരം കലാപരിപാടികളാണ്.
ഇപ്പോളെന്തായാലും കെട്ട്യോളും കുട്ട്യേളും അനിയത്തിയുടെ കല്യാണത്തിന് ഒരു മാസത്തെ അവധിക്ക് നാട്ടിലാണ്.
അതാണ് വീണ്ടും ഒരു പോസ്റ്റുമായി ഇറങ്ങിത്തിരിച്ചത്.ഉദ്ദേശിച്ച ചിത്രം ഇതല്ലെങ്കിലും ഇത് കണ്ടപ്പോള്‍
ഇങ്ങിനെ ഒരാശയം തോന്നിയതാണ്. വീണ്ടും കാണാം

20 comments:

 1. Anonymous5/5/09

  cute!!!! very cute indeed

  ReplyDelete
 2. I'm glad I discovered your blog.. Liked all your snaps.. nalla jeevan thudikkunna padangal.. nostalgic too esp the writings..

  ReplyDelete
 3. shameer6/5/09

  gud pic... also very nice to read the words... actually i was not reading, i was hearing these words from you... gud, really gud..

  -shameer-

  ReplyDelete
 4. dr moideen6/5/09

  good picture,good caption and vivid description.
  agree 100% with dhanya

  ReplyDelete
 5. നല്ല ചിത്രവും
  നല്ല അടിക്കുറിപ്പും.

  ആശംസകൾ.

  ReplyDelete
 6. ആ കുസൃതിക്കുട്ടന്മാരെ കളിയാക്കി പോസ്റ്റല്ലേ.
  നല്ല ഫോട്ടോ.

  ReplyDelete
 7. അഞ്ചാമന്‍റെ വരവ്‌ ഉടന്‍ ഉണ്ടാകുമോ...? കൊച്ചു ഗള്ളന്‍ .
  ഇവന്‍ മാരുടെ ഇടയില്‍ കിടന്നു വരവാന്‍ നല്ലരസായിരിക്കും.

  ReplyDelete
 8. ഇഷ്ടപ്പെട്ടു സുഹൃത്തേ

  ReplyDelete
 9. very nice mood captured. lovely selective coloring technique! :-)

  ReplyDelete
 10. ... കുട്ടിക്കാലം ഓര്‍മ്മിപ്പിക്കുന്ന ചിത്രം...
  നന്മകള്‍ നേരുന്നു...

  ReplyDelete
 11. അവന്മാര് ഇത് കാണാഞ്ഞത് ഭാഗ്യം. അല്ലെങ്കില്‍ ഈ ബ്ലോഗില്‍ കേറി മൂത്രമൊഴിച്ചു കളഞ്ഞേനെ :)

  പടം സുന്ദരം. ഗംഭീരം. (അടിക്കുറിപ്പിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല)

  ReplyDelete
 12. :) ഒട്ടും മോശമായില്ല....

  അടുത്തു തന്നെ പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....

  ReplyDelete
 13. the innocent childhood!the wonderful photo of your kids!your descriptions are really good.keep posting.
  sasneham,
  anu

  ReplyDelete
 14. നല്ല പടവും നല്ല അടികുറിപ്പും കിടിലന്‍

  ReplyDelete
 15. ഇവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി.
  വെറുതെ കണ്ടു പോകാതെ അഭിപ്രായങ്ങള്‍ പറഞ്ഞ് പ്രോല്‍സാഹനം നല്‍കിയ ധന്യ, ഷമീര്‍,Dr.മൊയ്തീന്‍,വി.കെ, വികടശിരോമണി,അശ്വതി,എന്നിവര്‍ക്കും
  നമുക്കിട്ട് ഊതിയ പാവപ്പെട്ടവനും, നന്ദേട്ടനും പിന്നെ ശ്രീനാഥിനും,പുള്ളിപ്പുലിക്കും,
  അനുപമക്കും,hEnLLeLeTH-നും മനസ്സുനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.
  I also extend my gratitude to Mr. Abhijith who proved that photography is beyond linguistic boundaries. My thanks also to the Anonymous Commentator

  ReplyDelete
 16. അതി മനോഹര ചിത്രം.
  ഇനിയും പോരട്ടെ

  ReplyDelete
 17. കൊച്ചുകള്ളാ!? നല്ല മേല്‍കുറി , വിവരണം മനോഹാര്യം

  ReplyDelete
 18. രസികന്‍ പടം.
  പൂവിന്റെ നിറം മാത്രം കളറാക്കിയതൊക്കെ നന്നായിരിക്കുന്നു.

  ReplyDelete
 19. ഹ ഹ ചിത്രവും കുറുമ്പന്‍മാരുടെ വിശേഷങ്ങളും അടിപൊളി

  ReplyDelete
 20. കിടു പടം മാഷേ .. :) അത്യുഗ്രന്‍! .. :)

  വേറൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചതു, ബ്ലോഗിന്റെ ഹെഡര്‍ ഇമേജ് അതു വളരെ അധികം നല്ലതാണ് എന്നതാണ്, ആ ഹെഡര്‍ ശ്രദ്ധ മുഴുവനും അതിലേക്ക് ആകര്‍ഷിക്കുന്നു - പോസ്റ്റുന്ന പടം അതിനെക്കാള്‍ ഒക്കെ വളരെ അധികം ആകര്‍ഷകം ആയാലേ യൂസര്‍ക്ക് അതു ഇഷ്ടപ്പെടൂ .. ഒരല്പം കൂടെ ഡള്‍ ആയ പടം ഇട്ട് നോക്കൂ.. ;) വ്യത്യാസം കാണാം. :)

  ആ ഹെഡര്‍ ഒരല്പം കൂടെ ശ്രദ്ധിച്ച് ഇട്ടാല്‍, എനിക്കു തോന്നുന്നതു ഈ ബ്ലോഗിലെ പടങ്ങള്‍ ശരിക്കും ആളെ കൂട്ടും എന്നതാണ്,അത്രക്ക് നല്ലതാണ് താങ്കളുടെ ഫോട്ടോസ്.. :) കലക്കന്‍!

  ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters