
മറന്നുവോ ആ ബാല്യം..
കാലം നല്‍കിയ പുത്തന്‍ ഉടയാടകളണിഞ്ഞ് നാമിന്നെത്ര മേലോട്ട് പൊങ്ങിയെന്നാലും ഓര്‍മ്മയുടെ ആ പഴയ പാഠപുസ്തകത്തിലെ മയില്‍ പീലിയഴകുള്ള സുവര്‍ണ്ണ താളുകളെ മറിച്ചെടുക്കാന്‍ ഇന്നും എത്ര എളുപ്പം.
പാടവും, തോടും കുളങ്ങളും അതിരിടുന്ന നാട്ടുവഴികള്‍ ആ കുഞ്ഞിക്കാലുകളാല്‍ നാം എത്ര താണ്ടിയതാണ്. 'മഴയില്‍ കുതിര്‍ന്ന കളിവഞ്ചി' പോലെ ഇന്നതെല്ലാം ഒരു നഷ്ട്ടസ്വപ്നമായി ചിലരെയെങ്കിലും ചിലപ്പോള്‍ വേട്ടായാടാറുണ്ടാവാം..
എത്ര വേഗത്തിലാണ് ആ നിഷ്ക്കളങ്ക കാലം നമ്മെ വിട്ടകന്നത്.
ജീവതമാകുന്ന ഈ നോണ്‍-സ്റ്റോപ്പ് വണ്ടി ശൈശവവും,ബാല്യവും, യൗവനവും താണ്ടി മുന്നോട്ട് കുതിക്കുകയാണ്.
ഒടുവില്‍ മധ്യവയസ്സും, വാര്‍ദ്ധക്യവും കടന്ന് മരണമാകുന്ന താത്ക്കാലിക സ്റ്റോപ്പില്‍ അല്പകാലം നിര്‍ത്തിയിട്ടേക്കാം. പക്ഷേ എല്ലാം അതില്‍ അവസാനിക്കുമോ?.. എങ്കില്‍ എത്ര നന്നായേനെ!!
"മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൌവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു. വി.ഖുര്‍-ആന്‍.(22:.5)
ഓര്‍മ്മകളിലെ ബാല്യം..
ReplyDeleteഞാനൊന്ന് പിറകോട്ടോടട്ടെ!
ReplyDeleteഓരോ കാലത്തോരോരോ കുതൂഹലങ്ങള്‍
ReplyDeleteപൊഴിഞ്ഞു പോയിടുമ്പോള്‍ മാത്രം
മധുരമേറിടും മധുര മാമ്പഴങ്ങള്‍
നമ്മുടെ നാട്ടിലെ ഒരു സാധാരണ കാഴ്ച..പക്ഷെ മനസ്സിനെ ഒരുപാട് പിന്നിലേക്ക് പിടിച്ച് വലിക്കുന്നു...ഒരു നൊൾറ്റാൾജിക് ഫീലിങ്ങ്...വിവരണവും മഹത്തരമായി.......
ReplyDeleteമറക്കാനാവില്ലൊരിക്കലു ഇനിയൊരിക്കലും തിരികെ കിട്ടില്ലെന്നറികിലും
ReplyDeleteഷക്കീർ..Template കൊള്ളാം..പക്ഷെ Background Plane ആയത് തെരഞ്ഞെടുത്ത്കൂടായിരുന്നോ..ഇതിൽ പോസ്റ്റുകളിലെ ശ്രദ്ധ കുറഞ്ഞുപോവുമെന്ന് തോന്നുന്നു...............
ReplyDeleteനന്ദി, ജുനൈദ്, ജിഷാദ് ക്രോണിക്ക്,ശ്രദ്ധേയന്‍, ബഷീര്‍ വെള്ളറക്കാട് വന്നതിനും നല്ല വാക്കിനും.
ReplyDeleteസുനില്‍ജി, ശരിയാണ് നഷ്ട്ടപ്പെടുമ്പോള്‍ മാത്രമാണല്ലോ ഒരോന്നിന്റേയും വില നാം അറിയുന്നത്. നന്ദി.
സിദ്ധി നന്ദി, ഇത് പുതുപൊന്നാനി പാലത്തിനടുത്ത ഒരു സ്ഥലമാണ്. കുട്ടി പാലത്തിന് നടുവിലെത്തിയപ്പൊഴാണ് കണ്ണില്‍ പെട്ടത്. അതുകൊണ്ടു തന്നെ ചിത്രം quality-wise അത്ര പോരാ.
Siddi, You said exactly what I was in doubtful off.
ReplyDeleteThanks for your timely remark. Now I have removed the back ground textures.