20.2.10

കള്ള കുട്ടുറവന്‍....(Photo)


ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ആദ്യ ദിവസം തന്നെ മുറ്റത്തിന്റെ തെക്കേ മൂലയില്‍ മതിലിനോട് ചേര്‍ന്ന്,നിറയെ കായയുമായി നില്‍ക്കുന്ന ഈ ചെറിയ ഓമ എന്റെ കണ്ണില്‍‍ പെട്ടിരുന്നു. അധികം താമസിയാതെ മതിലില്‍ കയറി പഴുത്തതൊരണ്ണം കൈക്കലാക്കി ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് തലക്കുള്ളില്‍ ഒരു 'ബള്‍‍ബ്'  മിന്നിയത്
ഈ പഴം പറിക്കാതെ അവിടെ തന്നെ നിര്‍ത്തിയിരുന്നെങ്കില്‍ അത് കഴിക്കാന്‍ വരുന്നവന്‍മാരെ ഓരോരുത്തരേയും യാതൊരു ബുദ്ധിമുട്ടും കൂടാതെ കേമറക്കകത്താക്കാമായിരുന്നു. വീടിന്റെ ജനലിലൂടെ നിരീക്ഷണം നടത്താന്‍ പാകത്തില്‍ ഒരു പപ്പായ മരം എനിക്കായി ഒരുക്കി വെച്ച ദൈവത്തിന് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട്, ഞാന്‍ അടുത്തത് പഴുക്കാനായി കാത്തിരുന്നു.
സംഗതി വിചാരിച്ച പോലെ എളുപ്പമല്ലെന്ന് അധികം വൈകാതെ മനസ്സിലായി. പഴുത്തതെല്ലാം മിടുക്കന്മാര്‍ കൂളായി അടിച്ചു മാറ്റികൊണ്ടിരുന്നു. കിട്ടുന്ന ഒഴിവുസമയങ്ങളില്‍ കേമറയും തൂക്കി നടന്ന ഞാന്‍ 'പപ്പായയുടെ അവശിഷ്ട്ടങ്ങള്‍' കണ്ട് 'അണ്ടിപോയ അണ്ണാനെ' പോലെ നിസ്സംഗനായി നിന്നു. എന്തായാലും അധികം വൈകാതെ അതിഥികളുടെ പോക്കുവരവിന്നെ കുറിച്ച് എനിക്ക് ഏകദേശം ഒരു ഐഡിയ കിട്ടി.ആദ്യം കസ്റ്റഡിയില്‍ കിട്ടിയത് ഈ "ചിന്നകുട്ടുറുവനെ"യായിരുന്നു.
തത്തമ്മയെ അനുസ്മരിപ്പിക്കുന്ന ഇവനെ നാട്ടില്‍ വിളിക്കുന്നത് 'മുളന്തത്ത' എന്നാണന്നാണ് അറിഞ്ഞത്. ഖത്തറിലെ മലയാളിയായ പ്രശസ്ത "BIRD PHOTOGRAPHER
DILEEPKUMAR അന്തിക്കാടിന്റെ സൈറ്റില്‍ ലവന്റെ പേര്‍ നല്‍കിയിരിക്കുന്നത് "White cheeked Barbet എന്നാണ്. ജുനൈദിന്റെ  ബ്ലോഗില്‍ നിന്നാണ് ഞാന്‍ ഇവനെ ആദ്യമായി കണ്ടത്. പിന്നീട് ലക്ഷ്മി അതിനെ ക്രയോണ്‍ വല്‍ക്കരിച്ചിരുന്നു.
പിന്നീട് വന്ന അതിഥികള്‍ പലരും നിത്യ സന്ദര്‍ശകരായി മാറി. അവരെ കുറിച്ച് അടുത്ത പോസ്റ്റില്‍..
അടിക്കുറിപ്പ്:-
ഒരു വിശ്വാസി ഒരു മരം നടുകയോ, തന്റെ കൃഷിയിടത്തില്‍ വിതക്കുകയോ ചെയ്യുന്നില്ല, പിന്നീട് അതില്‍ നിന്ന് മനുഷ്യനോ,
പക്ഷികളോ, മൃഗങ്ങളോ ഭക്ഷിക്കുകയും അത് അവന്റെ പേരില്‍
ഒരു നന്മയായി രേഖപ്പെടുത്തുകയും ചെയ്തിട്ടല്ലാതെ..
 -മുഹമ്മദ് നബി.

32 comments:

 1. Anonymous20/2/10

  Good work. Keep it up.

  ReplyDelete
 2. ചിന്നകുട്ടുറുവന്‍(White-cheeked Barbet or Small Green Barbet (Megalaima viridis) ) കട്ടെടുക്കുന്ന ചിത്രം കൊള്ളാം.ഇവനെ പറ്റിയുള്ള വിക്കി ലിങ്ക് : ഇവിടെ

  ReplyDelete
 3. ചിത്രവും വിവരണവും നന്നായി..

  ReplyDelete
 4. വളരെ നന്നായിരിയ്ക്കുന്നു. നല്ല ചിത്രം, അല്‍പ്പം over exposed ആണ്. Spot metering ചെയ്യുന്നത് നിഴലുകളില്‍ ആണെങ്കില്‍ bright areas overexposed ആവാന്‍ സാധ്യതയുണ്ട്. പരിശ്രമങ്ങള്‍ തുടരട്ടെ

  ReplyDelete
 5. നന്ദി പ്രശാന്ത്, ബഷീര്‍..
  വന്നതിനും, അഭിപ്രായത്തിനും.
  പ്രശാന്ത്, Thanks for the link and Info.'കട്ടെടുക്കുന്ന ചിത്രം കൊള്ളാം' എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഒളിഞ്ഞെടുത്തത് എന്നാണന്ന്
  കരുതുന്നു. മോഷ്ട്ടിച്ചത് എന്ന അര്‍ത്ഥത്തിലല്ലോ അല്ലേ? ആണങ്കില്‍ ഞാന്‍ അങ്ങോട്ട് മേലേക്ക് പൊങ്ങുമേ!

  ReplyDelete
 6. shameer21/2/10

  really appreciating your effort (patience) behind this amazing snaps…

  expecting the next idivettu photos..

  -shameer-

  ReplyDelete
 7. ത്രൃശ്ശൂര്‍ക്കാരന്‍,
  വിലയേറിയ അഭിപ്രായത്തിന് നന്ദിയുണ്ട്.
  MATRIX METERING ആണ് ചെയ്തിരുന്നത്.
  The lens is the cheapest Nikkor 70-300.G(F4.5.6).

  ReplyDelete
 8. Shamir, Thanks a lot for your Comment.
  Where is your fotos with the new SONY DC ?

  ReplyDelete
 9. വാ, ഈ രണ്ടാമത്തെ ഫോട്ടോ അക്ഷരാർത്ഥത്തിൽ അടിപൊളി.

  ReplyDelete
 10. nall photo, and i have tired the same technique before but failed terribely, and it is nice that you mentioned dileepettan here, i wish more people will know him better

  ReplyDelete
 11. ഷക്കീര്‍ ഭായ്.. ഫോട്ടോയും വിവരണവും അതിനനുസരിച്ച മഹത് വചനങ്ങളും... നന്നായിരിക്കുന്നു..


  യാത്ര...

  ReplyDelete
 12. ഈ കുട്ടുറുവന്‍ ആളൊരു കുട്ടപ്പനാണല്ലോ

  ReplyDelete
 13. ഇതിലെ രണ്ടാമത്തെ പടം മാത്രം പോരായിരുന്നോ, തൃശൂക്കാരന്‍ ചൂണ്ടിക്കാണിച്ച ചെറു പിശക് മാറ്റിയാല്‍ അതു കിടിലനല്ലെ ! (ആ നിക്കോര്‍ ലെന്‍സിന് എത്രയായി, അതില്‍ വി ആര്‍ ഉണ്ടോ ?)

  ReplyDelete
 14. ഫോട്ടോ നന്നായി!
  അടിക്കുറിപ്പ്‌ അതിനേക്കാള്‍ നന്നായി!!
  ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന് പറയാറുണ്ട് . പക്ഷെ ആ പക്ഷിക്ക് ( മലര്‍ന്നു തൂങ്ങിക്കിടന്നുള്ള ഫോട്ടോ) അതൊന്നും പ്രശ്നമല്ല.അതവറ്റകള്‍ക്ക് ദൈവം കൊടുത്ത കഴിവ്!

  (NB:മീറ്റിനു വന്നപ്പോള്‍ ആ ഹാളില്‍ ചുമരില്‍ ഉണ്ടായിരുന്ന ഒരു സ്റ്റിക്കര്‍ ശ്രദ്ധിച്ചിരുന്നോ? അതിങ്ങനെ- "ലോകാവസാനത്തിന്റെ കാഹളം മുഴങ്ങിയാലും നിങ്ങള്‍ ഒരു ചെടി നടുക" )
  പുലിവാല്‍കഷ്ണം:
  പപ്പായക്ക് നാട്ടില്‍ വിലയില്ല , എന്നാല്‍ ഗള്‍ഫില്‍ പൊന്നുവില!
  പ്രവാസിക്ക് ഇവിടെ വിലയില്ല, എന്നാല്‍ നാട്ടില്‍ പുല്ലു വില !

  ReplyDelete
 15. hi,shakeer, adipoliyaaaaaaaaaa.....pappaya polethennee photoyum....,
  pennee aa great words........ we cant forget it,
  GREAT Great effort....!!!!!! i am awiting ur next fantastic one......thank u ...,
  with regards and pray,
  usman.k

  ReplyDelete
 16. കലാവല്ലഭന്‍, വിനോദ് നായര്‍, നസീഫ്, ഓഴക്കന്‍, രഘുനാഥ്,പാച്ചു....
  ഒത്തിരി നന്ദി.
  വന്നതിന്നും അഭിപ്രായത്തിനും.
  വിനോദ് നായര്‍ ദിലീപേട്ടന്റെ സൈറ്റ് എല്ലാ ഫോട്ടോഗ്രാഫര്‍‍ക്കും ഒരു പ്രചോദനം തന്നെയാണ്.
  പാച്ചു, ഇത് NON-VR,NON-ED വേര്‍ഷനാണ്. വില
  3 വര്‍ഷങ്ങള്‍ക്ക് മുന്നെ 545/QR ആയിരുന്നു.
  വെളിച്ചം പുള്ളിയുടെ ഒരു വീക്ക്നസ്സ് ആണ്. അതില്ലെങ്കില്‍ ങ്ഹേ..ഹെ ഒരു രക്ഷയുമില്ല.

  ReplyDelete
 17. ഇസ്മായില്‍(തണല്‍),
  ഇവന്റെ അഭ്യാസങ്ങള്‍ ഒത്തിരി ഞാന്‍ കണ്ടിരുന്നു.
  പക്ഷേ കയ്യിലുള്ള ഉപകരണത്തിന്റെ പരിമിതിമൂലം പലതും മിസ്സായി.
  ഭൂമിയില്‍ ദൈവത്തിന്റെ മനോഹരമായ കൈയൊപ്പ് പക്ഷികളില്‍ നമുക്ക് ദര്‍ശിക്കാനാകും

  ReplyDelete
 18. ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്, കുറിപ്പും :)

  ReplyDelete
 19. Sorry Shakeer for being late. We all were after the forthcoming exhibition "Wings of Qatar" of feathers and frames scheduled from 26-02-10 till 28-02-10 at Hyatt Plaza.

  Well, I'm glad that you utilized the given opportunity to capture this beauty. I had to try weeks to get a shot of this bird the way I wanted.

  Pls do pay a visit to the exhibition if your schedule permits.

  With best,
  Dileep Anthikad
  +974-5234510

  ReplyDelete
 20. Dear Dileepettan,
  My happiness is beyond word can express.
  I am grateful to you for your esteemed presence in this blog and for your kind words.
  Insha Allah we will be there in the Exbhition.
  And wish you All Success in this endeavour.

  ReplyDelete
 21. Dear shakeer
  Good photos. Met Dileep at the " Wings of qatar "
  photo exhibition. Nice exhibition also.

  ReplyDelete
 22. Thank you so much Dr. TKM.
  I think the exbhition also created a positive awareness among people about Qatar's generally assumed dry environment and bird wealth.

  ReplyDelete
 23. ഷക്കീറെ, അവധിക്കാലത്ത്‌ ആ പപ്പായമരത്തെ മാത്രം ഫോക്കസ് ചെയ്തിരിക്കാനുള്ള ക്ഷമയെ അഭിനന്ദിക്കുന്നു...

  ReplyDelete
 24. നല്ല ചിത്രം!. ഞങ്ങളുടെ നാട്ടില്‍ ഇവന്‍ പച്ചിലക്കുടുക്കയാണ്. മരപ്പൊത്തുകളിലാണ് ഇവര്‍ കൂട് വയ്ക്കുന്നത്. കൂട് പണിതിടുന്നത് മരംകൊത്തിയും.

  ReplyDelete
 25. ഇന്നാണ് ചിത്രങ്ങള്‍ കണ്ടത് നന്നായിട്ടുണ്ട് ഭായ്...

  ReplyDelete
 26. Wonderffful fotos....Congrats!

  ReplyDelete
 27. ചാണ്ടികുഞ്ഞ്,ശിവ,ജുനൈത്,സിദ്ധീഖ്...
  നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.
  ചാണ്ടി വീട്ടിലിരുന്ന് നിരീക്ഷിക്കാന്‍ കഴിഞ്ഞതിനാല്‍ സംഗതി രസമായിരുന്നു.
  ശിവ, ഒരു പക്ഷേ ഞാന്‍ ചോദിച്ചറിഞ്ഞവര്‍ക്ക് തെറ്റിയതാവാനും മതി.മരംകൊത്തിയും ഞങ്ങളുടെ തൊടിയില്‍ നിത്യം വന്നു പോകുന്നുണ്ട്.ഒന്ന് രണ്ട് ഷോട്സ് കിട്ടിയിരുന്നു. നന്ദി.

  ReplyDelete
 28. നല്ല പടം ..ചേട്ടാ ഇത് ഒരേ പപ്പായ മരം തന്നെയാണോ? ഫോട്ടോ എടുക്കാന്‍ ആശയടക്കം വേണമെന്ന് ഇപ്പൊ മനസിലായീ.

  ReplyDelete
 29. എത്ര നല്ല ചിത്രങ്ങള്‍. നമിച്ചു ഭായി. ഇത്ര ക്ഷമയോടെ കാത്തിരുന്നതിന് എന്താ വേണ്ടത്.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 30. അടിപൊളി.

  ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters