3.3.10

വിശിഷ്ട്ടാഥിതികള്‍ (photos).

ഞാന്‍ പപ്പായ കൊണ്ട് വിരുന്നൊരുക്കി 'വലയിലാക്കിയ' ചില വിശിഷ്ട്ടാതിഥികള്‍. വിരുന്നുകാരില്‍ പലരും പിന്നീട് നിത്യസന്ദര്‍ശനം കൊണ്ട് വീട്ടുകാരായി മാറിയിരുന്നെങ്കിലും.
ഓലഞ്ഞാലി (INDIAN TREE PIE).


ഓല തുമ്പത്തിരുന്നു ഊഞ്ഞലാടുന്ന ചിന്ന അഭ്യാസിയൊക്കെയാണെങ്കിലും ഈ ചെല്ല പൈങ്കിളിയുടെ നാഥസൗഭഗത്തിന് മുന്നില്‍ നമ്മുടെ നാടന്‍ കാക്കകള്‍ പോലും തോറ്റുപോകും. അത്രക്ക് 'അരോചകമായ' ശബ്ദമാണിവന്റേത്. പ്രഭാത നമസ്ക്കാരം കഴിഞ്ഞ് ഒന്ന് മയങ്ങാന്‍ കിടന്നാല്‍ ഇവന്റേയും കൂട്ടുകാരിയുടേയും കര..കര സംഗീതമേള കേട്ടാണ് ഞാന്‍ ഉണര്‍ന്നിരുന്നത്.
സത്യം പറയാലോ നമ്മുടെ പഴയ FARGO ലോറി സ്റ്റാര്‍ട്ടാക്കുന്നത് പോലെയുള്ള ഇവന്റ ശബ്ദം കേട്ടാല്‍ ഒരൊറ്റ ഏറ് വെച്ച് കൊടുക്കാനാണ് തോന്നുക.
ആണ്‍കുയില്‍ (ASEAN MALE KOEL)

ഇവനാള്‍ ശരിക്കും ഒരു വില്ലനാണ്. വലിയ ഗായകനായി ഭൂമിമലയാളത്തില്‍ പ്രസിദ്ധനാണെങ്കിലും, ഇവന്റെ തിരുവായില്‍ നിന്ന് ഒരു ഗാനശകലവും കേട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. 'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല' എന്നതാണന്നു മൂപ്പരുടെ പോളിസി. പപ്പായ കഴിക്കാന്‍ വരുന്ന പാവം 'ചിന്നകുട്ടുറുവനെ' ഒളിഞ്ഞിരുന്ന്,ഒരു പ്രത്യേക ശബ്ദ്ം പുറപ്പെടുവിച്ച് ‍ പറപറപ്പിക്കാന്‍ ഇവന്‍ മിടുമിടുക്കനാണ്.
പുള്ളിക്കുയില്‍ (ASEAN FEMALE KOEL).

ആണ്‍കുയിലിന്നെ അപേക്ഷിച്ച് ഇവള്‍ക്ക് ദൈവം തമ്പുരാന്‍ നല്ല സൗന്ദര്യം നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. [അത് പിന്നെ അങ്ങിനെയാണല്ലോ!]  ഇവളുടെ പുള്ളി-പട്ടുടുപ്പിന്റെ അഴക് കണ്ടാല്‍, 'ആ കളളക്കുയിലിന്റെ പെണ്‍മ്പറന്നോള്‍ തന്നെയോ ഇവള്‍?' എന്ന് ആരെങ്കിലും സശയിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല

21 comments:

 1. എല്ലാരും ഒരേ പാത്രത്തില്‍ നിന്നും ... കണ്ടു പഠിക്കട്ടേ എല്ലാവരും ....

  ReplyDelete
 2. Anonymous3/3/10

  Hai

  ReplyDelete
 3. ഫോട്ടോകളെല്ലാം ഒന്നോടിച്ചുകണ്ടതേയുള്ളൂ. നന്നായിട്ടുണ്ട്.

  ReplyDelete
 4. പുള്ളിക്കുയിലിനെയൊക്കെ കണ്ട കാലം മറന്നു.

  ReplyDelete
 5. ഒന്നിനൊന്നു മെച്ചപ്പെട്ട പോട്ടങ്ങള്‍,CONGRATZ !!

  ReplyDelete
 6. അല്ല ഷക്കീര്‍ ഭായ്, തട്ടേക്കാട് ആണോ വീട്? :) ഈ ക്ഷമയ്ക്ക് മുമ്പില്‍ നമോവാകം!

  ReplyDelete
 7. ചിത്രങ്ങളും വിവരണങ്ങളും എല്ലാം നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ.....ആ sigma (10-20)യുടെ പടങ്ങൾ ഒന്നും കണ്ടില്ലല്ലൊ....(ഉണ്ണിയേട്ടൻ പറഞ്ഞറിഞ്ഞതാണ്)....

  ReplyDelete
 8. സുന്ദരമായ ഒരു ഗ്രാമ കാഴ്ച്ച

  ReplyDelete
 9. നന്ദി ഷക്കീർ...എന്റെയരികിലും വന്നതിന്...ഞാൻ ഇവിടെ (ഷാർജയിൽ) ഒരു കമ്പനിയിൽ Accountant ആണ്...Camera D80 ..ലെൻസ് Nikon 24-85, 80-200, wide tokina 11-16, macro 105 ..ലെൻസുകളെല്ലാം Used വാങ്ങിയതാണ്..(Tokina ഒഴികെ)..ഗ്രാമീണത്തിലെ ചിത്രങ്ങളെല്ലാം കണ്ടു..ഒരുപാടിഷ്ടായി...അക്ഷരങ്ങളെല്ലാം വളരെ നന്നായിട്ടുണ്ട്....

  ReplyDelete
 10. വളരെ നല്ല ചിത്രങ്ങള്‍! ഇത്തരം പക്ഷികളൊക്കെ ഇപ്പഴും നുമ്മടെ നാട്ടില്‍ ഉണ്ടോ? ഇവമ്മാരെ കാമറക്കകത്താക്കാന്‍ സമയം ഇത്തിരി കളഞ്ഞിരിക്കും . എന്നാലെന്താ ...
  അടുത്ത തലമുറക്ക്‌ ഇവമ്മാരെ നേരിട്ട് കാണണമെങ്കില്‍ വല്ല കാഴ്ചബന്ഗ്ലാവിലും പോകേണ്ടി വരും.
  (അതിരാവിലെ എണീക്കുന്നവര്‍ക്ക് മാത്രമേ ഇവമ്മാരെ കാണാന്‍ കഴിയൂ എന്ന് കൂടി എഴുതാമായിരുന്നു. അങ്ങിനെയെങ്കിലും കുറച്ചു നേരത്തെ എഴുനെല്‍ക്കട്ടെ ആളുകള്‍)

  ReplyDelete
 11. കൊള്ളാം കേട്ടോ! പടവും എഴുത്തും. ചിത്രങ്ങളുടെ സാങ്കേതികവിശദാംശങ്ങള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു.

  ReplyDelete
 12. നല്ല കര്‍മൂസ(Papaya)യായിരുന്നു..ഒക്കെ നശിപ്പിച്ചു!!(എന്നും പറയാം!!)
  നല്ല കളര്‍ ഫുള്‍ ചിത്രങ്ങള്‍..
  കുയില്‍ ദമ്പതികളെ രണ്ടിനേയും കിട്ടുകയും ചെയ്തു..
  ഭാവുകങ്ങള്‍

  ReplyDelete
 13. DR TKM8/3/10

  Good photos and captions as usual.Good effort. Congratulations.

  ReplyDelete
 14. ഞാനിതുവരെ ഒരു പുള്ളിക്കുയിലിനെ ചിത്രത്തില്‍ പോലും കണ്ടിട്ടില്ല. ഈ ചിത്രങ്ങള്‍ക്ക് നന്ദി. ഏതെല്ലാം ഇനം പക്ഷികളെയാണ് പകര്‍ത്തിയിരിക്കുന്നത്. നല്ലവണ്ണം അദ്ധ്വാനിച്ചിട്ടുണ്ടല്ലോ ? അഭിനന്ദനങ്ങള്‍

  ReplyDelete
 15. നന്ദി..ഇവിടം സന്ദര്‍ശിക്കുകയും നിങ്ങളുടെ വിലപ്പെട്ട സമയം വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സന്മനസ്സ് കാണിക്കുകയും ചെയ്ത എല്ലാ സഹൃദയര്‍ക്കും.നിങ്ങളുടെ കമന്റ്സ് നല്‍കുന്ന ഊര്‍ജ്ജം തീര്‍ച്ചയായും വാക്കുകള്‍കതീതമാണ്.ഒരിക്കല്‍ കൂടി എല്ലവര്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ.

  ReplyDelete
 16. ചിത്രങ്ങള്‍ മനോഹരം. കൂടെ പപ്പായ ഒത്തിരി ഗൃഹാതുരത്വം ഉണര്‍ത്തുകയും ചെയ്തു.
  പഴുത്തു നില്‍ക്കുന്ന പപ്പായ നാവില്‍ വെള്ളമൂറുന്നു. ആ കിളികളെ ഓടിച്ചിട്ട്‌ എനിക്ക് തിന്നാന്‍ തോന്നി പോയി
  അഭിനന്ദനങ്ങള്‍. ഇതിനായി ശ്രമിച്ച ബുദ്ധിമുട്ടിന്. സന്തോഷം. ഒടുവില്‍ ഫലം കണ്ടല്ലോ.

  ReplyDelete
 17. Anonymous24/8/10

  realy wonderfull

  ReplyDelete
 18. നന്നായിട്ടുണ്ട്,

  ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters