11 May 2009

നാല്‍വര്‍ സംഘം (ഫോട്ടോ-പോസ്റ്റ് )



കഴിഞ്ഞ ജൂലൈ മാസത്തിലെ ‍മഴ തിമിര്‍ത്തു പെയ്ത ഒരു കര്‍ക്കിടക ദിനത്തില്‍, മഴ ഒഴിഞ്ഞ അപൂര്‍വമായ ഒരു ഇടവേളയില്‍, പൊന്നാനി ചാവക്കാട് റോഡിലെ പുതുപൊന്നാനി പാലത്തിന് ചുവടെയാണ്, നിശ്ചലമായ പുഴയുടെ മാറില്‍ ഒരവധി ദിവസത്തിന്റെ ആലസ്യത്തില്‍ സ്വച്ഛന്ദം വിശ്രമിക്കുന്ന ഈ നാല്‍വര്‍ സംഘത്തെ ഞാന്‍ കണ്ടുമുട്ടിയത്. പൊന്നാനി എം .ഇ .എസ് കോളേജില്‍ പഠി ക്കുന്ന കാലം തൊട്ടേ ഈ പുഴമേലെയുള്ള യാത്രകള്‍ എന്റെ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിര്‍മ പകര്‍ന്ന് നല്‍കിയിരുന്നു.ഒരു ഭാഗത്ത് പുഴ ദൂരെ കടലില്‍ ലയിക്കുന്ന അഴിമുഖക്കാഴ്ച എത്ര കണ്ടാലും മതിവരാത്തത്ര മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു. മറുഭാഗത്ത് ഇതില്‍നിന്നും വിത്യസ്തമായി, പുഴയെ പുല്‍കാനുള്ള വിഫലശ്രമത്തില്‍ വെള്ളത്തിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന കേരവൃക്ഷങ്ങളും പൃകൃതിയും ചേര്‍ന്ന് മനോഹരമായ ഒരു കാന്‍വാസ് തീര്‍ത്തിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ഈ പുഴയിലൂടെ കൂട്ടുകാരോടൊത്തുള്ള ഒരു തോണിയാത്ര എന്റെ"നടക്കാത്ത ആഗ്രഹങ്ങളുടെ ലിസ്റ്റില്‍"എന്നും സജീവമായിതന്നെയുണ്ടായിരുന്നു . കഴിഞ്ഞ അവധിക്ക് വളരെ യാദൃച്ഛികമായി അത് വഴി കടന്ന് പോകാന്‍ അവസരം കിട്ടിയപ്പോള്‍ കേമറ കൈയ്യിലുണ്ടായിട്ടും കള്ളകര്‍ക്കിടകം അതിന് ഇടംകോലിട്ടു. നട്ടുച്ച നേരമായിരുന്നെങ്കിലും വെളിച്ചം വളരെ കുറവ്, സൂര്യനാശാനെ മഷിയിട്ട് തിരഞ്ഞാലും കാണാന്‍ കഴിയില്ല.കയ്യിലുള്ള കോപ്പാണങ്കില്‍ 'പ്രകാശ-ദാഹിയായ' കിറ്റ് ലെന്‍സും. ആകെ ഒത്ത് കിട്ടിയത് ഈ നാല്‍വര്‍ സംഘത്തിന്റെ വിശ്രമവേള. കിട്ടിയത് മിച്ചം! ഇന്‍ഷാ അള്ളാ ! അവധിക്കാലം ഇനിയുമുണ്ടാകുമല്ലോ ആയുസ്സുണ്ടെങ്കില്‍ പുഴ അവിടെ തന്നെയുണ്ടാകുമെന്നും, അന്ന് വെളിച്ചത്തെ പുല്ലുവില കല്പ്പിക്കുന്ന സ്വപ്ന-ലെന്‍സുകളിലൊന്ന് സ്വന്തമായിട്ടുണ്ടാവുമെന്നും ന്യായമായും പ്രതീക്ഷിച്ചുകൊണ്ട്, കിട്ടിയത് പോസ്റ്റുന്നു...

28 comments:

  1. Nice one !! അപൂര്‍വ്വമായ ഒരു ചിത്രം !

    ReplyDelete
  2. വളരെ മനോഹരമായ ദൃശ്യം! നമ്മളീ കലണ്ടറിലൊക്കെ കാണുന്ന ഒരു ചിത്രം പോലെ തോന്നി. ഈ കാഴ്ചകളൊക്കെ നിങ്ങള്‍ എത്തിച്ചു തരുമ്പോള്‍ മനസ്സില്‍ നാടിന്‍റെ ഒരു കുളിര്‍മ്മ നിറയുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. മനസ്സ് കുളിര്‍ത്തു!

    ReplyDelete
  3. മനോഹരമായ ചിത്രം..! ആശംസകൾ!!.
    നല്ല ലാം‌ഗ്വേജ്.. എഴുത്തിലും തീർച്ചയായും ഷൈൻ ചെയ്യും..

    ReplyDelete
  4. we get peace of mind being with nature.it's simply beautiful.
    the location is near my village.your photo reminds me of our childhood.achan rowed the vanchi and we enjoyed the ride thoroughly in kanoli kanal.
    thanks for bringing the coolness in this scorching summer.............

    sasneham,
    anu

    ReplyDelete
  5. font, template onnu maattiyaal nannaayirunnu,

    ReplyDelete
  6. ugran. enikkalpam asooya thonnunnundo ennoru samsayam.!!!

    ReplyDelete
  7. ഇന്‍ഷാ അള്ളാ ! അവധിക്കാലം ഇനിയുമുണ്ടാകുമല്ലോ ആയുസ്സുണ്ടെങ്കില്‍ പുഴ അവിടെ തന്നെയുണ്ടാകുമെന്നും
    കാഴ്ചകളിലേക്ക് പോകാം

    ReplyDelete
  8. ഹോ!! എന്തു രസം ഈ കാഴ്ച കാണാന്‍!!

    ReplyDelete
  9. excellent work... good timing... manassinu kulireakunna drisyam....coz... enikku aduthu parijayamulla sthalamanithu.. (puduponnani palam)...

    -shameer-

    ReplyDelete
  10. ഗ്രിഹാതുരത്വം വേദന മനസ്സിലേക്ക് കൊരിയിടുന്നുന്ടെന്കിലും ...വളരെ മനോഹരം ട്ടോ

    ReplyDelete
  11. ഫോട്ടോ നന്നായിട്ടുണ്ട്...

    ഇനി ...ഇന്ഷാ അല്ലാഹ്... :)

    ReplyDelete
  12. നല്ല ചിത്രം...*
    ആശംസകള്‍...

    ReplyDelete
  13. A wonderful shot. Right aperture setting, so the depth of field is in infinity, which gave a stunning effect to the pciture.

    May be u have used autosetting which is prevalent in these days.

    Thanks a lot for this.

    Vinu

    ReplyDelete
  14. ഏവിടെ വന്ന എല്ലാവര്‍ക്കും നന്ദി.
    അഭിപ്രായം രേഖപ്പെടുത്താന്‍ സന്മനസ്സുകാണിച്ച എല്ലാവര്‍ക്കും ഹൃദയംഗമായ കൃതജ്ഞത രേഖപ്പെടുത്തുന്നു. ശ്രീലാല്‍ജീ ഫോണ്ട് ചെയ്ജ് ചെയ്യുക എന്നാല്‍ സൈസ് മാറ്റുക എന്നാണ് താങ്കള്‍
    ഉദ്ദേശിച്ചത് എന്ന് കരുതുന്നു. ഇപ്പോള്‍ ശരിയായോ എന്ന് ആറിയിക്കുമല്ലോ..
    വാഴക്കോടന്‍ അത്രക്കങ്ട് വേണോ?
    എന്തായലും താങ്കള്‍ ഇത് ആസ്വദിക്കുന്നുണ്ടന്ന് അറിയുന്നതില്‍ സന്തോഷം.
    ഗുപ്തന്‍,ഗന്ധര്‍വന്‍,ഹരീഷ്,പ്രിയ ഉണ്ണികൃഷ്ണന്‍,കണ്ണനുണ്ണി,പാവപ്പെട്ടവന്‍.. ellaavarkkum nandi.
    കുമാര്‍ജീ നന്ദി,ഈയുള്ളവന്റെ ദ്രോഹത്തിന്റെ വ്യാപ്തി ഇനിയും വ്യാപിപ്പിക്കണോ?
    അനൂ,ഇത് കനോലി കനാലിന്റെ ഭാഗമാണന്ന് പണ്ടേ എനിക്ക് സംശയമുണ്ടായിരുന്നു.വേറെ ജലസ്ത്രോതസുകളോന്നും ആ ചുറ്റുവട്ടത്തില്ലല്ലോ? ഉമ്മാട് ചോദിച്ചു സംശയം തീര്‍ത്തു.
    കനോലി സായിപ്പിന്റെ വികസനമാതൃക നമ്മുടെ സര്‍ക്കാറിന്റെ ചുവപ്പ് നാടയിലും കുരുങ്ങിക്കിടപ്പുണ്ട്.Shameer,HanLLaLaTH,Eccentric, the man to walk with thanks a lot for your valuable comments.

    ReplyDelete
  15. ഒപ്പിയതത്രയുമെന്‍
    കണ്ണില്‍ ചേര്‍ത്തുവെച്ചു നീ..

    സമ്മാനിച്ച ചിത്രത്തിനു നന്ദി..

    ReplyDelete
  16. അവധിക്കാലം ഇനിയുമുണ്ടാകുമല്ലോ ആയുസ്സുണ്ടെങ്കില്‍ പുഴ അവിടെ തന്നെയുണ്ടാകുമെന്നും, അന്ന് വെളിച്ചത്തെ പുല്ലുവില കല്പ്പിക്കുന്ന സ്വപ്ന-ലെന്‍സുകളിലൊന്ന് സ്വന്തമായിട്ടുണ്ടാവുമെന്നും ന്യായമായും പ്രതീക്ഷിച്ചുകൊണ്ട്, കിട്ടിയത് പോസ്റ്റുന്നു...

    സുഹൃത്തേ, പുഴ അവിടെതന്നെ ഉണ്ടാകുമെന്ന് മാത്രം പ്രതീക്ഷിക്കരുതേ... മിനിട്ടുകൊണ്ട് പുഴ പറമ്പായി മാറുന്ന കാലമാണ്... അതുകൊണ്ട് എത്രയും പെട്ടന്നുതന്നെ ബാക്കിയുള്ള ചിത്രങ്ങള്‍ കൂടി എടുത്തു "ഗ്രാമീണത്തില്‍" എത്തിക്കാന്‍ അപേക്ഷ...

    ReplyDelete
  17. stillness of the nature, looks beautiful!nice work!

    ReplyDelete
  18. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.
    vinu, I don't remember exactly the camera settings. My usual practice is that If circumstances allow, I will take a test-shot in auto settings and will play afterwards in the aperture or shutter-priority modes accordingly.
    For getting a good depth of field for natural scenes like this, Camera should be immobalised by some means.I had some milestone-post there.
    Thanks for the comment.
    ശ്രീഇടമണ്‍, സുനില്‍, ഗഫൂര്‍ സന്തോഷം വന്നതനും അഭിപ്രായത്തിനും.
    സമാന്തരന്‍,
    "ഈ പുഴ നിറയും..
    മലകളുടെ കദനങ്ങളുമായി
    കടലിന്റെ സാന്ത്വനം കേള്‍ക്കാന്‍
    പുഴയൊഴുകും.
    അപ്പോള്‍, ഈ താളുകള്‍‍ക്കൊപ്പം
    താങ്കളും സഞ്ചരിക്കുക..
    ഒപ്പിയതില്‍ നല്ലത് കണ്ണില്‍ ചേര്‍ത്തുവെച്ചു''
    ഞാന്‍ ഇവിടെ സമ്മാനിക്കാം..(ഇന്‍ഷാ അള്ളാ !)
    നന്ദി കവി സുഹൃത്തെ
    (മറുപടി കവിത കോപ്പിയടിച്ചത് തങ്കളുടെ തന്നെ പ്രണയപൂര്‍വ്വം..എന്ന കവിതയില്‍ നിന്ന്)

    ഏകലവ്യന്‍, താങ്കള്‍ പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്.
    എന്തായാലും കനോലി കനാലിന്റെ സംരക്ഷണം ടൂറിസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത സ്തിഥിക്ക്, ഈ പുഴ
    അവിടെ തന്നെയുണ്ടാവുമെന്ന് ന്യായമായും നമുക്ക് പ്രതീക്ഷിക്കാം.

    ReplyDelete
  19. One of the best photos!! Really nice. I seek forward to have good shots like this in "Graameenam" in coming days

    ReplyDelete
  20. സുന്ദരം!!! അത്യപൂര്‍വ്വം!!!! ഗംഭീരം!!!

    (ആ അടിക്കുറിപ്പിന്റെയൊന്നും ആവശ്യമേയില്ല. പടം അത്രമേല്‍ ഗംഭീരം)

    ReplyDelete
  21. NAMMALKU ORIKALUM MARAKKAN PATTATHA KAZCHA VALARE MANOHARAM ORU PRAVASI KANAAN AAGRAHIKUNNA AVENTE ORMAYILEKULLA PHOTO.....NJANGAL KANAAN AGRAHIKUNNATH,,,THANK YOU

    ReplyDelete
  22. മനോഹരമായ ദൃശ്യം....

    ReplyDelete
  23. great pictures.. I neever had realized the beauty of my own place...

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters