ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയുടെ നാളുകള്‍ക്ക് വിശ്വാസികള്‍ ഇന്നലെ വേദനയോടെ വിട പറഞ്ഞു.
നിര്‍മ്മലമായ മനസ്സും ശരീരവുമായി
ഈദ് ഗാഹുകളില്‍ നിന്നും മടങ്ങുന്ന വിശ്വാസികളുടെ മനസ്സില്‍,
പാപമുക്തമായ പുതിയ ഒരു ജീവിതത്തിന്റെ പൊന്‍കിരണങ്ങളാണ് നിറയുന്നത്.
ഭൌതികാസക്തികള്‍ക്കും ജടികേഛകള്‍ക്കും മേല്‍ നേടിയ വിജയം തീര്‍ച്ചയായും ആഘോഷിക്കാനുള്ളത് തന്നെയാണ്. പക്ഷെ ഒരു മാസം കൊണ്ട് നേടിയെടുത്ത മാനസീക വിശുദ്ധി ഒരറ്റ ദിവസത്തെ ആഘോഷം കൊണ്ട് നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കുക.
ഒപ്പം ഈ ഈദ് സാമൂഹിക കൂട്ടായ്മയുടേയും
മതസൌഹാര്‍ദ്ദത്തിന്റെയും വേദിയാക്കാനും ശ്രദ്ധിക്കുക..
എല്ലാവര്ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍
