25.12.08

പകല്‍ നക്ഷത്രം

Photobucket

ഈ മരം കേറി പെണ്ണിന്റെ പേര് മുന്നുകുട്ടി. എന്റെ തോളില്‍ ചവിട്ടി മുകളിലെത്തിയിട്ട് വിജയശ്രീലാളിതയായ ഭാവത്തില്‍ അവളുടെ ചിരികണ്ടില്ലെ ?
നക്ഷത്ര ശോഭയുള്ള ഇവളുടെ ചിരിയാകട്ടെ ഇക്കുറി എന്റെ ക്രിസ്മസ് പോസ്റ്റ്.
[ഇവള്‍ എന്റെ അനിയന്റെ മകള്‍ - അംന അര്‍ഷാദ്. സ്ഥലം - അല്‍-ഖോര്‍ പാര്‍ക്ക് ,ഖത്തര്‍]
എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍

30.9.08

പെരുന്നാള്‍ കിരണം (ഫോട്ടോ പോസ്റ്റ്)

Photobucket

            

ഒരു മാസക്കാലത്തെ വ്രത വിശുദ്ധിയുടെ നാളുകള്‍ക്ക് വിശ്വാസികള്‍ ഇന്നലെ വേദനയോടെ വിട പറഞ്ഞു.
നിര്‍മ്മലമായ മനസ്സും ശരീരവുമായി
ഈദ് ഗാഹുകളില്‍ നിന്നും മടങ്ങുന്ന വിശ്വാസികളുടെ മനസ്സില്‍,
പാപമുക്തമായ പുതിയ ഒരു ജീവിതത്തിന്റെ പൊന്‍കിരണങ്ങളാണ് നിറയുന്നത്.
ഭൌതികാസക്തികള്‍ക്കും ജടികേഛകള്‍ക്കും മേല്‍ നേടിയ വിജയം തീര്‍ച്ചയായും ആഘോഷിക്കാനുള്ളത് തന്നെയാണ്. പക്ഷെ ഒരു മാസം കൊണ്ട് നേടിയെടുത്ത മാനസീക വിശുദ്ധി ഒരറ്റ ദിവസത്തെ ആഘോഷം കൊണ്ട് നഷ്ടപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കുക.
ഒപ്പം ഈ ഈദ് സാമൂഹിക കൂട്ടായ്മയുടേയും
മതസൌഹാര്‍ദ്ദത്തിന്റെയും വേദിയാക്കാനും ശ്രദ്ധിക്കുക..
എല്ലാവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍

12.9.08

ഓണത്തുമ്പീ നീയും...(ഫോട്ടോ പോസ്റ്റ്)

Photobucket

ഓണത്തുമ്പീ നീയും കമ്മ്യൂണിസ്റ്റായോ?
കാലത്തിനൊത്ത് കോലം കെട്ടാന്‍ നിനക്കും യാതൊരു മടിയുമില്ലല്ലേ?
രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ നീ എന്തു ചെയ്യുമെന്ന് ഞങ്ങള്‍ നോക്കട്ടെ!
അല്ല നീ എന്തെടുക്ക്വാ അവിടെ?
തുള്ളല്‍ പരിപാടിയൊക്കെ നിര്‍ത്തി ഇപ്പോള്‍ ശീര്‍ഷാസനം തുടങ്ങിയോ?
നല്ലൊരു ഓണായിട്ട് ഇങ്ങനെ തലയും കുത്തി നില്‍ക്കാതെ പോയി തുമ്പക്കുടത്തില്‍ ഊഞ്ഞാലിടാന്‍ നോക്ക്..
ദേ കുട്ടികള്‍ പാട്ടും പാടി കാത്ത് നില്‍ക്കുന്നു...


എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍

31.8.08

വ്രത വിശുദ്ധിയുടെ മാസപ്പിറവിക്ക് സ്വാഗതം.

Photobucket
   HASHIR MOHD SHAKEER IN FRONT OF 'ZAID-BIN SABITH ' MASJID.DOHA.QATAR


വ്രതം വിശ്വാസിയുടെ രക്ഷാകവചമാണ്.
ആരാധനകളുടെ കൂട്ടത്തില്‍ വേരിട്ട ഒരു വഴി.
തിരസ്ക്കാരമാണ് വ്രത-ഭാഷ, മനശുദ്ധിയാണതിന്റെ പൊരുള്‍.
സഹനത്തിലധിഷ്ട്ടിതമായ ഒരു നിശ്ശ്ബ്ദകര്‍മ്മം.
വിശക്കുന്നവന്റെ വേദന പങ്കുവെക്കുന്നതോടൊപ്പം
കണ്ണിനേയും,കാതിനേയും,നാവിനേയും നിയന്ത്രണവിധേയമാക്കാന്‍
നോമ്പുകാരന് കഴിയേണ്ടതുണ്ട്.
ഭൌതീകതയുടെ പ്രകോപനങ്ങളില്‍ നിന്നും ദൈവീക വിധേയത്വത്തിലേക്ക്
മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള പരിശീലന കളരിയാണ് റമളാന്‍.

അനുബന്ധം: “നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ ചെയ്യുക,
എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും“
-നബി വചനം.

14.4.08

അറേബ്യന്‍ കണിക്കൊന്ന..

arabian konna

കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുത്സവമായ വിഷു ഇത്തവണ കടന്നു വരുന്നത് വേനല്‍ മഴയില്‍ കുതിര്‍ന്ന കര്‍ഷകന്റെ സ്വപ്നങ്ങളും, കണ്ണീരുമായാണ്. വിളെവെടുപ്പുകാലത്ത് തിമിര്‍ത്തു പെയ്ത മഴയില്‍ പൊഴിഞ്ഞത് അവന്റെ ദീര്‍ഘനാളത്തെ വിയര്‍പ്പും, സമ്പാദ്യവുമാണ്. പ്രക്രതിയുടെ നേര്‍ക്കുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളുടെ അനന്തര ഫലമാണ് ഈ കാലാവസ്ഥാവ്യതിയാനങ്ങള്‍ എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

“മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്ത് കൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ച് തന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്ക് മടങ്ങിയെങ്കിലോ?“ വിശുദ്ധ ഖുര്‍-ആന്‍(30:41)

ഖത്തറിലെ എന്റെ താമസ സ്ഥലത്തിന്നടുത്തായി കുറച്ചു ദിവസമായി ഈ സുന്ദരി പൂത്തുലഞ്ഞു നില്‍ക്കുന്നു. കണിക്കൊന്നയെ ഓര്‍മ്മിപ്പിക്കുന്ന ഈ പൂക്കള്‍ യുഎഇക്കാര്‍ വിഷുക്കണിക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ന് മനോരമ ന്യൂസില്‍ കണ്ടു.
ഒറിജിനല്‍ കിട്ടാതായാല്‍ പിന്നെ ഡ്യൂപ്പ് തന്നെ ശരണം!
കേരളത്തിലെ കൊന്നപ്പൂക്കളൊക്കെ വേനല്‍ മഴയില്‍ കൊഴിഞ്ഞ് പോയ്ക്കാണും ?
(ഫോട്ടോയില്‍ പൂക്കളോടൊപ്പം ‘കേറിയിരിക്കുന്നത്‘ ‘ഹാതിം‘ എന്റെ മൂന്നാമത്തവന്‍)

13.4.08

മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം...(2)

Niya blog


ഇത് നിയ-ക്കുട്ടി (റാണിയ), വാശി പിടിച്ചാല്‍ ഇവളൊരു ചിന്ന അരുന്ധതിറോയി തന്നെയാണ്.ഈ കുറുമ്പിപെണ്ണിന്റെ നിശ്ചയധാര്‍ഡ്യത്തിനു മുന്നില്‍ നമ്മള്‍ മുട്ട് മടക്കുകയേ നിവര്‍ത്തിയുള്ളു. തോട്ടിലിറങ്ങിയപ്പൊള്‍ അവളുടെ സന്തോഷം കണ്ടില്ലേ?
ഭൂഗോളത്തിലെ എല്ലാ ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. .

10.4.08

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..

childhood

പാടവും,തോടും,കായലും,കുളങ്ങളും,പൂക്കളും,പുഴകളും നിറഞ്ഞ നമ്മുടെ ആ പഴയ
ക്കുട്ടിക്കാലം ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നു എന്ന് നാം പലപ്പോഴും പരിതപിക്കാറുണ്ട്.
ആരാണ് അവര്‍ക്ക് അത് നഷ്ട്ടപ്പെടുത്തിയത്?
നാട്ടിലുള്ളപ്പോള്‍ എപ്പോഴെങ്കിലും നമ്മുടെ കുട്ടികളുടെ കയ്യും പിടിച്ച് നാം നെല്‍പ്പാടങ്ങളിലേക്ക് ഇറങ്ങി നടന്നിട്ടുണ്ടോ?
തോട്ടു വക്കത്തിരുന്നു ചൂണ്ടയിട്ടിരുന്ന, കൂന്തപ്പൂവ് പറിക്കാന്‍ പോയി
ചളിയില്‍ പൂണ്ടുപോയ, മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞപ്പോള്‍ വാഴത്തണ്ടുകള്‍ കോര്‍ത്ത് ചങ്ങാടമുണ്ടാക്കി മാങ്ങാ-തോട്ടി കഴുക്കോലാക്കി തുഴഞ്ഞ് കളിച്ച ആ പഴയ കുസൃതിക്കാല സ്മരണകള്‍ എപ്പോഴെങ്കിലും നാം അവരോടോത്ത് പങ്കുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
(ഒടുവില്‍ ഇരുള്‍ പരന്നു തുടങ്ങുമ്പോള്‍ കളിനിര്‍ത്തി അടുക്കള വാതിലിലൂടെ പമ്മി പമ്മി വീട്ടില്‍ നുഴഞ്ഞു കയറുമ്പോള്‍ അച്ചന്റെ മുന്നില്‍ തന്നെ ചെന്ന് പെട്ടതും പുളിവടി കൊണ്ട് പൊതിരെ തല്ല് കൊണ്ടതും ഏതായാലും പറയേണ്ട)

തിരക്കിനിടയില്‍ നമുക്കെവിടെ ഇതിനെല്ലാം നേരം?
ഇനി സമയം കിട്ടിയാല്‍ തന്നെ വയലും തോടും പുഴകളുമെവിടെ?
പാടങ്ങളായ പാടങ്ങളൊക്കെ നമ്മള്‍ മണ്ണിട്ട് നിരത്തി കോണ്‍ക്രീറ്റ് വല്‍ക്കരിച്ചില്ലേ..
ഒടുവില്‍ അന്നത്തിനായി അന്ന്യന്റെ വണ്ടിയും കാത്ത് കിടക്കേണ്ട ഗതികേടിലായത് മിച്ചം!

ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
ജീവിതത്തിന്റെ നശ്വരത അനുഭവവേദ്യമായ ഒരു ദൈവവിശ്വാസി.

Visit My other Blogs below.

Visit My other Blogs below.
സില്‍വര്‍ ഫ്രൈംസ്. Silver Frames(Photo-Blog)

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters