12 November 2008

മാവ് പൂത്ത കാലം...



രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ ലീവിന് പോയപ്പോള്‍ എടുത്ത ഒരു ചിത്രം പൊടിതട്ടി എടുത്തതാണ്. ഈ മാമ്പൂക്കളില്‍ കുറെയൊക്കെ പണ്ടേ കൊഴിഞ്ഞ് പോയിരിക്കും. ബാക്കിയുള്ളവ ഇതിനോടകം വിരിഞ്ഞ് മാങ്ങയായി മൂത്ത് പഴുത്ത്, കിളികളും, കാക്കകളും,അണ്ണാനും അണ്ടിപോലും ബാക്കി വെക്കാതെ അടിച്ച് മാറ്റിയിരിക്കും. ഇവിടെ നിന്ന് വീണ്ടും ഈ ചിത്രം കണ്ടപ്പോള്‍ ഒന്ന് പോസ്റ്റാമെന്ന് തോന്നി.
കുറേ ദിവസമായി മടിപിടിച്ചിരിക്കുന്നു,
അടിക്കുറിപ്പ് എന്തെഴുതുമെന്ന് ആലോചിച്ചിരുന്നപ്പോള്‍ പഴയ ആ കുട്ടിക്കാലം വെറുതെ ഓര്‍ത്തു പോയി (ക്ഷമിക്കണം! ഈ ബ്ലോഗ് തുടങ്ങിയത് മുതലുള്ള ഒരു സൂക്കേടാണ്)
പറമ്പ് നിറയെ പന്തലിച്ച് പൂത്ത് നില്‍ക്കുന്ന മാവുകള്‍.. വള്ളി ട്രൌസറുമിട്ട് ചുണ്ടില്‍ മാങ്ങാ ചുണയുമായി നടന്നിരുന്ന ഒരു കാലം.
മാവുകള്‍ മാത്രമുള്ള ഒരു പറമ്പായിരുന്നു ഞങ്ങളുടേത്. നട്ടുച്ചക്കും വെയില്‍ കൊള്ളാതെ പറമ്പില്‍ കളിച്ച് നടക്കാം. പരന്ന് പടര്‍ന്ന് നില്‍ക്കുന്ന ചില മാവുകളില്‍ ‘മരക്കോരങ്ങന്‍ കളി‘ ഞങ്ങളുടെ ഇഷ്ട്ട വിനോദമായിരുന്നു. മാവ് പൂത്തു തുടങ്ങുമ്പോള്‍ കാറ്റിന് ഒരു പ്രത്യാക ഗന്ധമാണ്.
എന്തൊക്കെ തരം മാവുകളായിരുന്നു അരിമാവ്, തേങ്ങാമാവ്, തത്തമ്മചുണ്ടന്‍, ചപ്പിക്കുടിയന്‍, മൂവാണ്ടന്‍, പുളിയന്‍, ഗോമാവ്, നാരങ്ങാമാവ്..
[ഇവയുടെ പലതിന്റേയും യഥാര്‍ത്ഥ പേര് അല്‍ഫോന്‍സൊ, ബദാമി, രാജ്പൂരി എന്നൊക്കെയാണെന്നറിഞ്ഞത് ഇവിടുത്തെ 'മാന്‍ഗോ ഫെസ്റ്റിവലില്‍' നിന്നാണ് . ഫെസ്റ്റിവല്‍ മാങ്ങകള്‍ കാഴ്ചയില്‍ എറെക്കുറെ സമാനമെങ്കിലും മധുരത്തിന്റെ കാര്യത്തില്‍ പണ്ടത്തേതിന്റെ നാല് അയല്‍പ്പക്കം അകലെ]
പിന്നീട് തെങ്ങുകള്‍ വെക്കാനായി ഞങ്ങളുടെ പ്രിയപ്പെട്ട മാവുകളുടെ കടക്കല്‍ ഒന്നിന് പിറകെ ഓന്നായി കോടാലി വീഴുന്നത് വേദനയോടെ നോക്കിനില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. ഞങ്ങളുയര്‍ത്തിയ പ്രതിഷേധപ്രകടനങ്ങള്‍ക്ക് അടുക്കളയുടേ അതിര്‍ത്തിക്കപ്പുറം ആയുസ്സുണ്ടായിരുന്നില്ല.

ഇന്ന് തെങ്ങുകള്‍ നിറഞ്ഞ് നില്‍ക്കുന്ന പറമ്പിന്റെ അങ്ങിങ്ങ് വാര്‍ധക്ക്യത്തിന്റെ അവശതയിലെങ്കിലും ഗതകാല പ്രൌഡിയുടെ ഉജ്ജ്വല സ്മാരകങ്ങളായി ഉയര്‍ന്ന് നില്‍ക്കുന്ന മാവുകള്‍ കാണുമ്പോള്‍ ഒരു ആശ്വാസമാണ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ആത്മബന്ധത്തിന്റെ ആ പഴയ നാളുകളെ കുറിച്ചുള്ള ചില നല്ല ഓര്‍മ്മകള്‍..

ങ്ഹാ.. കാലമെത്ര കടന്നു പോയി..

പഴയ കൂട്ടുകാരില്‍ ചിലരെല്ലാം അകാലത്തില്‍ കൊഴിഞ്ഞ് കാല യവനികക്കുള്ളില്‍ മറഞ്ഞ് പോയി. ഒന്നും നമ്മെ ചിന്തിപ്പിക്കുന്നില്ല.

ജനനത്തിനും മരണത്തിനുമിടയിലുള്ള ഈ ഹ്രസ്വമായ ജീവിത യാത്രയില്‍ നമ്മെ ഇത്ര തിരക്കു പിടിപ്പിക്കുന്നതെന്താണ്?

“അവനാകുന്നു മണ്ണില്‍ നിന്ന് നിങ്ങളെ സ്രഷ്ട്ടിച്ചവന്‍, പിന്നെ ബീജ കണത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്ത് കൊണ്ടുവരുന്നു. നിങ്ങളുടെ പൂര്‍ണ്ണ ശക്തി നിങ്ങള്‍ പ്രാപിക്കുന്നതിന്നും, പിന്നീട് നിങ്ങള്‍ വ്രദ്ധരായി തീരാനും വേണ്ടിയാണിത്.നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിര്‍ണ്ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരാനും, ഒരു വേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നതിന്നും വേണ്ടി.“

വിശുദ്ധ ഖുര്‍-ആന്‍(40.67)



21 comments:

  1. വളരെ നല്ല ചിത്രം .ഓര്‍മകളും ...ആശംസകള്‍
    പക്ഷെ മുകളിലത്തെ ലിങ്ക് കിട്ടുന്നില്ലലോ

    ReplyDelete
  2. really... you reach the zenith... highly proffessional yaar...

    thankalea neril ariyunna vyakthi ennadil adiyaaya santhoshamundu - njaanum thankalude suhrud valayathilundu enna santhosham...

    ReplyDelete
  3. കൊള്ളാം മാഷെ ചിത്രം

    ...രാവിലെ തന്നെ മാവില്‍ കേറി ഇരുന്നു ..അവസാനം ....ഉടുപ് മുഴുവന്‍ മാങ്ങാ ചാറ് പറ്റിച്ചു ഇരികുന്നതും ......അമ്മയുടെ പരാതി കേട്ട് "ഇറങ്ങി വാടാ ഇവിടെ " എന്ന് പറയുന്ന അച്ഛനെയും .. അച്ഛന്‍ പോയിടു ഞാന്‍ ഇറങ്ങി വന്നോളാം .. എന്ന് പറയുന്ന എന്നെയും ഞാന്‍ കണ്ടു ........

    ReplyDelete
  4. മാവ് പൂക്കുന്ന കാഴ്ച്ചയൊക്കെ എനിക്ക് ഇന്ന് നഷടങ്ങളുടെ ഓർമ്മയാണ്
    എന്തായാലും ചിത്രങ്ങൾ നന്നായിരിക്കുന്നു

    ReplyDelete
  5. മാവു പൂത്ത പൂവനങ്ങളിൽ വസന്ത കോകിലങ്ങളേ..........


    ‘മാവുകള്‍ മാത്രമുള്ള ഒരു പറമ്പായിരുന്നു ഞങ്ങളുടേത്. നട്ടുച്ചക്കും വെയില്‍ കൊള്ളാതെ പറമ്പില്‍ കളിച്ച് നടക്കാം.‘

    ആ പറമ്പിന്റെ മനോഹാരിത എനിക്കൂഹിക്കാം. കൊതി വരുന്നല്ലോ വീണ്ടും കുട്ടിക്കാലത്തിലേക്ക് മടങ്ങാൺ..അവിടൊക്കെ ഒന്നു കളിച്ചു നടക്കാൻ..

    ReplyDelete
  6. കൊതിപ്പിക്കുന്ന മാമ്പൂവ്.... കുട്ടിക്കാലത്ത് അനുഭവിച്ച അതിന്റെ മണം പോലും വീണ്ടും കിട്ടിയപോലെ.... നന്ദി.

    ReplyDelete
  7. സോറി അശ്വതി ലിങ്ക് ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.
    നന്ദി ഇവിടെ വന്നതിന്.

    ReplyDelete
  8. Shas.. Thanks a lot.
    Only those who have a little interst in photography at mind,could only admire a photograph.Unfortunately most of my long term friends miss this interest.Though I don't think that my photos are great,I am happy to know that you are one among the few who have interest in the field..
    --------------------------------

    നതാഷ നിഴലും നിലാവും നന്നായിട്ടുണ്ട്.

    16/11/08

    ReplyDelete
  9. നവ രുചിയന്‍.. ..കൊള്ളാം. ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് എന്റെ മരിച്ചു പോയ മച്ചുനിയന്‍ ബഷീര്‍ക്കാനെയാണ്. അദ്ദേഹം ചെറുപ്പത്തില്‍ ഒരിക്കല്‍ എന്തൊ ഒപ്പിച്ചു. പിടിക്കുമെന്നായപ്പോള്‍ ആരും കാണാതെ പുലര്‍ച്ചെ വീടിന്റെ മുന്നിലുള്ള ഉയരമുള്ള പൊടി-അയിനി മരത്തിന്മെല്‍ കേറിയിരുന്നു. പുള്ളിയെ കാണാതെ നാട്ടുകാരും വീട്ട്കാരും തിരച്ചിലോട് തിരച്ചില്‍. എല്ലാം ‘മുകളിലുള്ള ആള്‍‘ കാണുന്നുണ്ടായിരുന്നു.ഒടുവില്‍ വിശപ്പ് കലശലായപ്പോള്‍ വൈകുന്നേരത്തോടെ അജ്ഞാത വാസം ഒഴിവാക്കി താഴെയിറങ്ങി വന്നു. അന്ന് പുള്ളിക്ക് കിട്ടിയ തല്ലിന് വേദനയോടെ ദൃസാക്ഷിയാവേണ്ടി വന്നു ഈയുള്ളവന്ന്.

    ReplyDelete
  10. അനൂപ് ആ ഓര്‍മകള്‍ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നത് തന്നെ നല്ല കാര്യമാണ്. നന്ദി.
    ---------------------------------------------
    ലക്ഷ്മീ, ആ മാവിന്‍ തോപ്പുകള്‍ നഷ്ട്ടമായത് ഇന്നും എന്റെ സ്വകാര്യ ദു:ഖങ്ങളില്‍ ഒന്നാണ്.ഇനിയും തിരിച്ചു വരാത്ത കുട്ടിക്കാലം പൊലെ നമ്മുടെ കുട്ടികള്‍‍ക്കെങ്കിലും അത് നല്‍കാമെന്ന സ്വപ്നവും വിദൂരത്താന്..

    ReplyDelete
  11. BS ജീ, മാമ്പൂക്കളുടെ മണം ഇനിയും ഒരിക്കല്‍ കൂടി അനുഭവിക്കാ‍ന്‍ നമുക്കാവുമോ..?

    ReplyDelete
  12. ആ തട്ടിയെടുത്ത പൊടിയൊക്കെ എവിടെ കളഞ്ഞു സര്‍...?

    ReplyDelete
  13. ഗിരീഷ്ജീ, അതെല്ലാം ഡിജിറ്റല്‍ പൊടിയായ കാരണം ഒറ്റ ക്ലിക്കിന് എല്ലാം RECYCLE BIN-ല്‍ പോയി !.
    നന്ദി ഗിരീഷ്ജീ ഇവിടെ വരാന്‍ ‍സന്മനസ്സു കാണിച്ചതിന്ന്.താങ്കളെ പോലുള്ള വലിയ കലാകാരന്മാര്‍ ഇവിടെയുള്ളത് ചിന്ന ബ്ലോഗന്മാരായ എന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനമാണ്.

    ReplyDelete
  14. thanks dear
    http://gireeshvengacartoon.blogspot.com/

    ReplyDelete
  15. കൊള്ളാം :)..
    തൊട്ടു മുമ്പത്തെ ആ പെരുന്നാള്‍ കിരണങ്ങള്‍ ഒരു പാടിഷ്‌ടപ്പെട്ടു

    ReplyDelete
  16. shakeer it is fantastic, you are really touching our nostalgic memories. Didnt know that a great photographic skill was lying inside you. keep on blogging.

    ReplyDelete
  17. DEAR SHAKEER,
    enne mohippicha apoorvam chitrangalilonnu.when i wrote on apost on mangoes,i was searching for the image of mampookal.if i had seen your lovely photo,i would have borrowed it from you to add the additional beautyspot to my post.
    i'm crazy about the mangoes,the blooming mango trees and the walk under the shade of trees.
    let the beauty of your mind be alive and do often reach us through the magical photos.
    mango season is not yet over and i stare at the mangoes on the way,in trichur thekkinkadu maidanam like pantham kanda peruchazhi.
    sasneham,
    anu

    ReplyDelete
  18. Thank You Anu,
    മാമ്പഴത്തിനോട് അമിതമായ അവേശമുള്ള ഒരാളെകൂടെ കണ്ടത്തിയതില്‍ സന്തോഷം.
    പണ്ട് തട്ടിന്‍പുറത്തും,അടുക്കളയിലെ നെല്ലറയിലുമെല്ലാം വലിയ ചാക്കില്‍ കെട്ടി മാങ്ങ പഴുപ്പിക്കാന്‍ വെച്ചിരുന്നിടത്തേക്ക് ഞങ്ങള്‍ കുട്ടികള്‍ക്ക് "ACCESS DENIED" ആയിരുന്നു.
    ആരും കാണാതെ പോയി ഞെക്കിനോക്കി പഴുത്തെതെല്ലാം അകത്താക്കാന്‍ എനിക്കുണ്ടായിരുന്ന വൈദഗ്ത്യം പ്രസിദ്ധമായതിനാല്‍, ചാക്കിന്റെ കനം കുറഞ്ഞുവരുമ്പോല്‍ കള്ളനെ പിടികൂടാന്‍ വീട്ടുകാര്‍ക്ക് എളുപ്പം കഴിഞ്ഞിരുന്നു.
    എത്ര കഴിച്ചാലും മതിവരാത്ത ഒരു സാധനം ഈ ഭൂമിമലയാളത്തിലുണ്ടെങ്കില്‍ അത് മാമ്പഴമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമേയില്ല്യ...
    അനുവിനും അങ്ങിനെ തന്നെയായിരിക്കുമെന്ന് വിശ്വസിക്കുന്നു..
    എവിടെ വന്ന് അഭിപ്രായം പ്രകടിപ്പിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി...

    ReplyDelete
  19. Valare vaikiyaanu ee blogil ethiyathenkilum, aa mampoov kandappol valare sandosham thonni. MAASHE oraayiram nanni

    ReplyDelete

PLEASE WRITE YOUR COMMENTS BELOW.
HOW: [After writing your COMMENTS please select a PROFILE of your choice from below and click PREVIEW. You may be asked to Login in your selected profile.(may be in arabic, never mind). After Login please click POST button again.


ആവേശപ്പൂട്ട്

About Me

My photo
Doha, Qatar
In Search of the Imprints of the Creator on his Creations...

ഓട്ടോഫോകസ് (photo-blog)

ഓട്ടോഫോകസ് (photo-blog)
Autofokus (Photo-Blog)
counters
counters